ബെ​ക്ക​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ടി ക​മ്പ​നി ഡ​യ​റ​ക്ട​ർ മ​രി​ച്ചു
Sunday, December 5, 2021 11:58 PM IST
ക​ഴ​ക്കൂ​ട്ടം: പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഐ​ടി ക​മ്പ​നി ഡ​യ​റ​ക്ട​ർ മ​രി​ച്ചു. ടെ​ക്നോ​പാ​ർ​ക്ക് ഐ​ടി സ്ഥാ​പ​ന​മാ​യ ഗൈ​ഡ് ഹൗ​സി​ന്‍റെ ഡ​യ​റ​ക്ട​റും തൃ​ശൂ​ർ കോ​ല​ഴി സു​മ​ൻ വി​ഹാ​റി​ൽ പ​രേ​ത​നാ​യ ക്യ​ഷ്ണ​ൻ മൂ​ർ​ത്തി​യു​ടേ​യും രാ​ജ​ല​ക്ഷ്മി​യു​ടേ​യും മ​ക​ൻ സു​നോ​ജ് കു​മാ​ർ ( 40 ) ആ​ണ് മ​രി​ച്ച​ത് .

കു​ള​ത്തൂ​ർ കോ​ണ്ടൂ​ർ ഫ്ലാ​റ്റി​ലാ​യി​രു​ന്നു താ​മ​സം. ശ​നി​യാ​ഴ്ച രാ​ത്രി 9.30 ഓ​ടെ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.​ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ സു​നോ​ജി​നെ അ​ഞ്ജാ​ത വാ​ഹ​നം ഇ​ടി​ച്ചി​ട്ട് പോ​കു​ക​യോ മ​റ്റൊ​രു വാ​ഹ​നം ക​ട​ന്നു പോ​കു​ന്ന​തി​നി​ടെ തെ​ന്നി വീ​ഴു​ക​യോ ചെ​യ്തി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം, അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​നോ​ജി​നെ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ എ​ത്തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി​യെ​ങ്കി​ലും ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ക​വി​ത. മ​ക്ക​ൾ സി​ദ്ധാ​ർ​ഥ്, അ​നി​രു​ദ്, സം​സ്ക്കാ​രം തി​ങ്ക​ളാ​ഴ്ച മൂ​ന്നി​നു തൃ​ശൂ​ർ എം​ജി റോ​ഡ് ബ്രാഹ്മണ സ​ഭ ശ്മ​ശാ​ന​ത്തി​ൽ.