അ​ന്താ​രാ​ഷ്ട്ര ഭി​ന്ന​ശേ​ഷി ദി​ന​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ്ക്കൂ​ബാ ഡൈ​വിം​ഗ്
Friday, December 3, 2021 11:56 PM IST
വി​ഴി​ഞ്ഞം: അ​ന്താ​രാ​ഷ്ട്ര ഭി​ന്ന​ശേ​ഷി ദി​ന​ത്തി​ൽ കോ​വ​ളം തീ​ര​ത്ത്
ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ്ക്കൂ​ബാ ഡൈ​വിം​ഗ് സം​ഘ​ടി​ച്ചു.​കോ​വി​ഡാ​ന​ന്ത​ര കാ​ല​ത്ത് എ​ല്ലാ മേ​ഖ​ല​യി​ലും അം​ഗ​പ​രി​മി​ത​രു​ടെ നേ​തൃ​ത്വ​വും പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നമു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി കോ​സ്റ്റ​ൽ സ്റ്റു​ഡ​ന്‍റ്സ് ക​ൾ​ച്ച​റ​ൽ ഫോ​റം, സ്കൂ​ബാ കൊ​ച്ചി എ​ന്നി​വ​ർ സം​യു​ക്ത​മാ​യ​ണ് കോ​വ​ളം ബീ​ച്ചി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രെ പ​ങ്കെ​ടു​പ്പി​ച്ച് സ്കൂ​ബാ ഡൈ​വിം​ഗ് ന​ട​ത്തി​യ​ത്. കോ​സ്റ്റ​ൽ സ്റ്റു​ഡ​ന്‍റ്സ് ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൺ ജോ​ൺ പ​രി​പാ​ടി ഉ​ത്‌​ഘാ​ട​നം ചെ​യ്തു. ഭി​ന്ന​ശേ​ഷി സ​മൂ​ഹ​ത്തി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് വി.​കെ​ന്ന​ഡി, എ​സ്.​സ്റ്റെ​ഫി​ൻ, എ.​ടൊ​മി​നി എ​ന്നി​വ​ർ സ്കൂ​ബാ ഡൈ​വിം​ഗ് ന​ട​ത്തി. സ​മൂ​ഹ​ത്തി​ൽ നി​ന്നും മാ​റ്റി നി​ർ​ത്ത​പ്പെ​ടേ​ണ്ട​വ​ര​ല്ല എ​ന്ന
സ​ന്ദേ​ശം ഭി​ന്ന​ശേ​ഷി​ക്കാ​രി​ലും ജ​ന​ങ്ങ​ളി​ലും എ​ത്തി​ക്കു​ക എ​ന്ന​തും പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മാ​യി​രു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.