മാ​തൃ - പി​തൃ​വേ​ദി അ​മ്പൂ​രി ഫൊ​റോ​ന തി​രു​കു​ടും​ബ പേ​ട​ക പ്ര​യാ​ണ​വും 39-ാമ​ത് പി​തൃ വേ​ദി ജ​ന്മ​ദി​നാ​ഘോ​ഷ​വും ഇ​ന്ന്
Friday, December 3, 2021 11:56 PM IST
അ​മ്പൂ​രി: മാ​തൃ - പി​തൃ​വേ​ദി അ​മ്പൂ​രി ഫൊ​റോ​ന തി​രു​ക്കു​ടും​ബ പേ​ട​ക പ്ര​യാ​ണ​വും 39-ാമ​ത് പി​തൃ​വേ​ദി ജ​ന്മ​ദി​നാ​ഘോ​ഷ​വും ഇ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞ് അ​മ്പൂ​രി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പ​ള്ളി​യി​ൽ ന​ട​ക്കും.
കൊ​ല്ലം ഫൊ​റോ​ന​യി​ൽ നി​ന്നും രണ്ട് മ​ണി​ക്ക് അ​മ്പൂ​രി ഫൊ​റോ​ന​യി​ൽ എ​ത്തി​ച്ചേ​രു​മ്പോ​ൾ ഫൊ​റോ​ന​യി​ലെ മാ​തൃ പി​തൃ​വേ​ദി അം​ഗ​ങ്ങ​ൾ പ്ര​ദ​ക്ഷി​ണ​മാ​യി അ​മ്പൂ​രി ജം​ഗ​ഷ് നി​ൽ നി​ന്നും തി​രു​ക്കു​ടും​ബ പേ​ട​ക​വും വ​ഹി​ച്ചു കൊ​ണ്ട് ഫൊ​റോ​ന പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും.
അ​വി​ടെ കൂ​ടു​ന്ന സ​മ്മേ​ള​നം അ​രു​വി​ക്ക​ര എം​എ​ൽ​എ ജി. ​സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത പി​തൃ​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി പാ​റ​പ്പു​റം പ​താ​ക ഉ​യ​ർ​ത്തും. അ​തി​രൂ​പ​ത പി​തൃ​വേ​ദി സെ​ക്ര​ട്ട​റി ജോ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​തം ആ​ശം​സി​ക്കും. അ​തി​രൂ​പ​ത പി​തൃ​വ​ദി പ്ര​സി​ഡ​ന്‍റ് എ.​പി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​തി​രൂ​പ​ത അ​സി.​ഡ​യ​റ​ക്ട​ർ ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പി​തൃ​വേ​ദി വേ​ദി ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ സ്റ്റാ​മ്പ് പ്ര​കാ​ശ​നം കു​റു​പ്പ് സി​നി​മ​യു​ടെ ക​ഥാ​കൃ​ത്ത് ജി​തി​ൻ ജോ​സ് നി​ർ​വ​ഹി​ക്കും. അ​മ്പൂ​രി ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​ജേ​ക്ക​ബ് ചീ​രം​വേ​ലി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ട് ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ​ഫ് ചെ​മ്പി​ല​കം, മാ​തൃ​വേ​ദി അ​തി​രൂ​പ​ത ട്ര​ഷ​റ​ർ ബി​ൻ​സി മാ​ത്യു, പി​തൃ വേ​ദി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഷി​ബു സു​ജ​ൻ സിം​ഗ്, പി​തൃ​വേ​ദി അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.