മ​ര​പ്പ​ട്ടി​യെ കൊ​ന്നു ക​റി​വച്ചു; ഒരാൾ പി​ടി​യി​ൽ
Friday, December 3, 2021 11:56 PM IST
കാ​ട്ടാ​ക്ക​ട : മ​ര​പ്പ​ട്ടി​യെ കൊ​ന്ന് ക​റി​വെ​ച്ച സം​ഭ​വ​ത്തി​ൽ വി​ള​വൂ​ർ​ക്ക​ൽ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. വി​ള​വൂ​ർ​ക്ക​ൽ ചി​റ​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ അ​മ്പി​ളി (50) ആ​ണ് പ​രു​ത്തി​പ്പ​ള്ളി ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രു​ടെ പി​ടി​യി​ലാ​യ​ത്.
ഇന്നലെ ഉ​ച്ച​തി​രി​ഞ്ഞ് മ​ല​യം മ​ണ​ലി​വി​ള ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. പ​ണി പൂ​ർ​ത്തി​യാ​യി വ​രു​ന്ന ഇ​യാ​ളു​ടെ വീ​ടി​ന് സ​മീ​പ​ത്ത് കെ​ണി​വെ​ച്ച് മ​ര​പ്പ​ട്ടി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് എ​ത്തു​മ്പോ​ൾ ഇ​യാ​ൾ ഇ​റ​ച്ചി ഭ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ളെ പി​ടി​കൂ​ടി. ഒ​രു സു​ഹൃ​ത്ത് മു​ഖാ​ന്ത​ര​മാ​ണ് കെ​ണി ഒ​രു​ക്കു​ന്ന​തി​നു​ള്ള കൂ​ട് നി​ർ​മി​ച്ച​തെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. കെ​ണി​വ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച കൂ​ട്, പാ​ത്ര​ങ്ങ​ൾ, ഇ​റ​ച്ചി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ, ക​റി​വ​യ്ക്കു​ന്ന​ത് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ത്തി. പ​രു​ത്തി​പ്പ​ള്ളി ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച​ർ സു​നി​ൽ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ആ​ർ. ര​ഞ്ജി​ത്ത് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ശ​നി​യാ​ഴ്ച വ​നം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.