സാ​മൂ​ഹി​ക സ​മ​ത്വം ഇ​ന്നി​ന്‍റെ അ​നി​വാ​ര്യ​ത: ക​ർ​ദിനാ​ൾ ക്ലീമി​സ്
Friday, December 3, 2021 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​രും പാ​ർ​ശ്വ​വ​ത്ക്ക​രി​ക്ക​പ്പെ​ടാ​തെ എ​ല്ലാ​വ​രും സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന് ത​ങ്ങ​ളു​ടെ ദൗ​ത്യം നി​റ​വേ​റ്റേ​ണ്ട​ത് ഇ​ന്നി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മേ​ജ​ർ ആ​ർ​ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ.

തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത​യു​ടെ മു​ഖ്യ വി​കാ​രി​ജ​ന​റാ​ൾ മോ​ൺ. ഡോ.​മാ​ത്യു മ​ന​ക്ക​ര​കാ​വി​ൽ കോ​ർ​എ​പ്പി​സ്‌​കോ​പ്പ ര​ചി​ച്ച ഫാ​സെ​റ്റ്സ് ഓ​ഫ് ല​വ് എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു​കൊ​ണ്ട് പ്ര​സം​ഗി​ക്കു ക​യാ​യി​രു​ന്നു​അ​ദ്ദേ​ഹം. ഡോ. ​ജാ​ൻ​സി ജ​യിം​സ് പു​സ്ത​കം അ​വ​ത​രി​പ്പി​ച്ചു. ഫ്ര​ഞ്ച് എ​ഴു​ത്തു​കാ​രി​യാ​യ സി​മോ​ൺ ദി ​ബൊ​വെ, ക​മ​ലാ ദാ​സ് എ​ന്നി​വ​രു​ടെ ര​ച​ന​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​മാ​യ ഈ ​പു​സ്ത​കം താ​ര​ത​മ്യ പ​ഠ​ന​രം​ഗ​ത്ത് ഒ​രു നി​സ്തു​ല സം​ഭ​വ​ന​യാ​ണെ​ന്ന് ആ​ദ്യ പ്ര​തി സ്വീ​ക​രി​ച്ചു​കൊ​ണ്ട് കെ. ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ഡോ. ​മാ​ത്യു മ​ന​ക്ക​ര​ക്കാ​വി​ൽ, ഡോ. ​ഷേ​ർ​ലി സ്റ്റു​വ​ർ​ട്ട്, ഡോ. ​ജി​ജി​മോ​ൻ കെ. ​തോ​മ​സ്, എ​ബി ജോ​ർ​ജ്, ഡോ. ​തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്ത്, റെ​നി സ്ക​റി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.