കെ​ല്‍​ട്രോ​ണി​ല്‍ വി​ഷ്വ​ല്‍ മീ​ഡി​യ ജേ​ർ​ണ​ലി​സം കോ​ഴ്സ്
Friday, December 3, 2021 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​ല്‍​ട്രോ​ണ്‍ ന​ട​ത്തു​ന്ന ടെ​ലി​വി​ഷ​ന്‍ ജേ​ർ​ണ​ലി​സം കോ​ഴ്സി​ന്‍റെ 2021-22 ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. പ്രാ​യ​പ​രി​ധി 30 വ​യ​സ്. പ്രി​ന്‍റ് മീ​ഡി​യ ജേ​ർ​ണ​ലി​സം, മൊ​ബൈ​ല്‍ ജേ​ർ​ണ​ലി​സം, ആ​ങ്ക​റിം​ഗ്, സോ​ഷ്യ​ല്‍ മീ​ഡി​യ ജേ​ർ​ണ​ലി​സം എ​ന്നി​വ​യി​ലും പ​രി​ശീ​ല​നം ന​ല്‍​കും. കോ​ഴ്സി​നോ​ടൊ​പ്പം നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി ന്യൂ​സ് ചാ​ന​ലി​ല്‍ പ​രി​ശീ​ല​നം, ഇ​ന്‍റേ​ണ്‍​ഷി​പ്പ്, പ്ലേ​സ്മെ​ന്‍റ് സ​ഹാ​യം എ​ന്നി​വ​യും ല​ഭി​ക്കു​ന്ന​താ​ണ്. ഡി​സം​ബ​ര്‍ 20 ന് ​മു​ന്‍​പ് വി​ദ്യാ​ഭ്യാ​സ രേ​ഖ​ക​ളു​മാ​യി വ​ഴു​ത​ക്കാ​ട് ബേ​ക്ക​റി ജം​ഗ​്ഷ​നി​ലു​ള്ള കെ​ല്‍​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ല്‍ നേ​രി​ട്ടെ​ത്തി അ​ഡ്മി​ഷ​ന്‍ എ​ടു​ക്കാ​മെ​ന്ന് സ്ഥാ​പ​ന മേ​ധാ​വി അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 95449 58182, 81379 69292.