ബോ​ധ​വ​ല്‍​ക്ക​ര​ണ സെ​മി​നാ​ര്‍ ഇ​ന്ന്
Friday, December 3, 2021 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: ജ​ന​റ​ല്‍ ആ​ശു​പ​ത്രി ഫി​സി​ക്ക​ല്‍ മെ​ഡി​സി​ന്‍ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ഓ​ണ്‍​ലൈ​ന്‍ ബോ​ധ​വ​ല്‍​ക്ക​ര​ണ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കു​ന്ന സെ​മി​നാ​റി​ല്‍ അം​ഗ​പ​രി​മി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ളും ല​ഭ്യ​മാ​യ സേ​വ​ന​ങ്ങ​ളും ഡി​സെ​ബി​ലി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്യും.
അം​ഗ​പ​രി​മി​ത​രാ​യ വ്യ​ക്തി​ക​ളു​ടെ അ​ന്ത​ര്‍​ദേ​ശീ​യ ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ള്‍​ക്ക് വി​ദ​ഗ്ദ്ധ ഡോ​ക്ട​ര്‍​മാ​ര്‍ മ​റു​പ​ടി ന​ല്‍​കും. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എ​സ്. ഷീ​ല സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സൂം ​പ്ലാ​റ്റ്ഫോ​മി​ല്‍ ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന സെ​മി​നാ​റി​ല്‍ 85604773161 എ​ന്ന ഐ​ഡി ഉ​പ​യോ​ഗി​ച്ച് പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് [email protected]