വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് ക​ണ്‍​സ​ഷ​ന്‍ ന​ല്കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Friday, December 3, 2021 11:56 PM IST
വെ​ഞ്ഞാ​റ​മൂ​ട്: സ്കൂ​ളു​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ‍ം പാ​ലി​ച്ച് ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും വി​ദ്യാ​ർ​ഥിക​ൾ​ക്ക് കി​ളി​മാ​നൂ​ർ ,ആ​റ്റി​ങ്ങ​ൽ, ക​ല്ല​മ്പ​ലം മേ​ഖ​ല​ക​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ക​ൺ​സ​ഷ​ൻ ന​ല്കു​ന്നി​ല്ലെ​ന്ന് വ്യാ​പ​ക പ​രാ​തി ഉ​യ​രു​ന്നു.
ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച് ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും പ​ല ബ​സു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ർ കു​ട്ടി​ക​ളി​ൽ നി​ന്നും പ​ത്തും പ​തി​ന​ഞ്ചും രൂ​പ​യാ​ണ് ടി​ക്ക​റ്റാ​യി ഈ​ടാ​ക്കു​ന്ന​ത്.
സ്കൂ​ൾ യൂ​ണി​ഫോ​റം ഇ​ട്ടു​പോ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് തി​രി​ച്ച​റി​യി​ൽ കാ​ർ​ഡു​ക​ൾ ഇ​ല്ലാ​യെ​ന്ന പേ​രി​ൽ ക​ൺ​സ​ഷ​ൻ ന​ല്കു​ന്നി​ല്ല. പ​ല​യി​ട​ത്തും കു​ട്ടി​ക​ളെ ബ​സി​ൽ നി​ന്നും ഇ​റ​ക്കി​വി​ട്ട സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. നി​ര​ന്ത​രം പ​രാ​തി ഉ​യ​രു​മ്പോ​ഴും ഇ​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ പ​രി​ശോ​ധി​ക്കാ​നോ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും പ​രാ​തി ഉ​ണ്ട്.
കോ​വി​ഡി​ന് മു​മ്പ് എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രാ​തി പ​രി​ഹാ​ര​സെ​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു ഇ​പ്പോ​ൾ അ​തും ഇ​ല്ലാ​താ​യ സാ​ഹ​ച​ര്യ​മാ​ണ്. കൊ​വി​ഡി​ന് മു​മ്പ് രാ​വി​ലെ ആറു മു​ത​ൽ വൈ​കി​ട്ട് ആറു വ​രെ കു​ട്ടി​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ ന​ല്കി​യി​രു​ന്ന ക​ൺ​സ​ഷ​ൻ എ​ന്ന അ​വ​കാ​ശം സ്വ​കാ​ര്യ ബ​സു​ട​മ​ക​ളും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന​താ​ണ് ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ ആ​വ​ശ്യം. അ​തോ​ടൊ​പ്പം പ​ല ബ​സു​ക​ളി​ലും കു​ട്ടി​ക​ൾ​ക്ക് സീ​റ്റു​ക​ളി​ൽ ഇ​രി​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്.