ക​ഞ്ചാ​വ് കേ​സ്: ഐ​ടി പ്ര​ഫ​ഷ​ണ​ലി​ന്‍റെ ജാ​മ്യം ത​ള്ളി
Friday, December 3, 2021 11:53 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ത്തു കി​ലോ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഐ​ടി പ്ര​ഫ​ഷ​ണ​ലാ​യ പാ​ങ്ങോ​ട് തി​രു​മ​ല സ്വ​ദേ​ശി ശ്രീ​റാ​മി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഏ​ഴാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. പ്ര​തി​ക്കു ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ ഒ​ളി​വി​ൽ പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെന്ന ​കാ​ര​ണ​ത്താ​ലാ​ണ് ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​ത്.
ടെ​ക്നോ​പാ​ർ​ക്കി​ലെ പ്ര​മു​ഖ ഐ​ടി ക​ന്പ​നി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പ്ര​തി. ഇ​യാ​ളു​ടെ ഇ​ര​ട്ട​സ​ഹോ​ദ​ര​നെ നേ​ര​ത്തെ ക​ഞ്ചാ​വ് കേ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഈ ​കേ​സി​ൽ നേ​ര​ത്തെ പ്ര​തി​ക്കു ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. 2021 ജൂ​ണ്‍ 27 നാ​ണു സം​ഭ​വം. ന​ഗ​ര​ത്തി​ലെ യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ശ്രീ​റാ​മും സ​ഹോ​ദ​ര​നും ക​ഞ്ചാ​വ് എ​ത്തി​ക്കാ​റു​ണ്ടെ ന്ന് ​പോ​ലീ​സി​നു പ​ല ത​വ​ണ ര​ഹ​സ്യ​വി​വ​രം കി​ട്ടി​യി​രു​ന്നെ​ങ്കി​ലും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് പ​ച്ച​ക്ക​റി കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ത്തി​ലാ​ണ് കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന​തെ​ന്നു പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.