പ​ന​ച്ച​മൂ​ട് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര പു​ത്ത​ൻ പ​ള്ളി ഇ​ട​വ​ക തി​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​യി
Friday, December 3, 2021 11:53 PM IST
പ​ന​ച്ച​മൂ​ട് : പ​ന​ച്ച​മൂ​ട് പു​ത്ത​ൻ പ​ള്ളി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ന്‍റെ ഇ​ട​വ​ക തി​രു​ന്നാ​ളും വി​ശു​ദ്ധ ജോ​സ​ഫി​ന്‍റെ വാ​ർ​ഷി​കാ​ച​ര​ണ​വും ഡി​സം​ബ​ർ ഒ​ന്ന് മു​ത​ൽ എ​ട്ടു​വ​രെ ന​ട​ത്ത​ുന്നു. തി​രു​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​വ​ക വി​കാ​രി ഫാ.​വി​മ​ൽ വി​ൻ​സെ​ന്‍റ് തി​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് ന​ട​ത്തി.
മാ​ർ​ത്താ​ണ്ഡം രൂ​പ​ത അ​ധ്യ​ക്ഷ​ൻ വി​ൻ​സ​ന്‍റ് മാ​ർ പൗ​ലോ​സി​ന് സ്വീക​ര​ണം ന​ൽ​കും. തുടർന്ന് ബിഷപ്പിന്‍റെ മുഖ്യ കാർമികത്വത്തിൽ വി.കുർബാനയും ആദ്യകുർബാന സ്വീകരണവും നടത്തും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​പീ​റ്റ​ർ ആ​ന​ന്ദ് ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​നം ന​യി​ക്കും. ഫാ.​അ​ലോ​ഷ്യ​സ് തു​ണ്ട്ത​ട്ട് , ഫാ​.​ഹോ​ർ​മി​സ് പു​ത്ത​ൻ​വീ​ട്ടി​ൽ ( പാ​റ​ശാല രൂ​പ​ത ചാ​ൻ​സല​ർ ), ഫാ.​മൈ​ക്കി​ൾ മൂ​ക്കം​പാ​ല​ത്ത്, ഫാ.​വി​മ​ൽ വി​ൻ​സെന്‍റ് (ഇ​ട​വ​ക വി​കാ​രി ) , ഇ​ട​വ​ക​യി​ലെ വൈ​ദി​ക​രാ​യ ഫാ.​ആ​ന്‍റ​ണി പ്ലാം​പ​റ​മ്പി​ൽ , ഫാ.​ബോ​സ്കോ ചാ​ല​റ​യി​ക്ക​ൽ , ന​വ വൈ​ദി​ക​ർ എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​ അ​ർ​പ്പി​ക്കും.
ഈ ​ദി​വ​സ​ങ്ങ​ളി​ൽ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ,കു​മ്പ​സാ​രം , ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം , സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​കും.