പൊ​ന്മു​ടി യു ​പി സ്‌​കൂ​ളി​ലെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, December 3, 2021 11:53 PM IST
വിതുര: പൊ​ന്മു​ടി ഗ​വ​ണ്മെ​ന്‍റ് യു​പി സ്‌​കൂ​ളി​ലെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം ഡി.​കെ മു​ര​ളി എം​എ​ല്‍ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 2019-20 ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 15 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടം ന​വീ​ക​രി​ച്ച​ത്. പൊ​ന്മു​ടി പോ​ലു​ള്ള തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ളെ സ്‌​കൂ​ളി​ലെ​ത്തി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ വി​ക​സ​നം കൊ​ണ്ടു​വ​രാ​ന്‍ സ​ര്‍​ക്കാ​രി​ന് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ഗ​വ​ണ്മെ​ന്‍റ് സ്‌​കൂ​ളു​ക​ള്‍ വി​ക​സ​ന​ത്തി​ന്‍റെ​യും മാ​റ്റ​ത്തി​ന്‍റെ​യും പാ​ത​യി​ലാ​ണെ​ന്നും ഡി.​കെ മു​ര​ളി എം​എ​ല്‍​എ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. അ​തോ​ടൊ​പ്പം പു​തി​യൊ​രു സ്‌​കൂ​ള്‍ ബ​സും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​കോ​മ​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ സോ​ഫി തോ​മ​സ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഹെ​ഡ് മി​സ്ട്ര​സ് അ​നീ​സ, അ​ധ്യാ​പ​ക​ര്‍, പി ​ടി എ ​അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.