ന​ഗ​ര​സ​ഭ കെ​ട്ടി​ട നി​കു​തി അ​ദാ​ല​ത്ത് ന​ട​ത്തി
Friday, December 3, 2021 11:53 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​ട്ടി​ട നി​കു​തി ഒ​ടു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ദാ​ല​ത്ത് ന​ഗ​ര​സ​ഭ​യി​ൽ സ​മാ​പി​ച്ചു. 50 ദി​വ​സ​ത്തി​നു​ള്ളി​ൽ മു​ഴു​വ​ന്‍ വാ​ർ​ഡു​ക​ളി​ലെ​യും കു​ടി​ശി​ക ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞു. മെ​യി​ന്‍ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് മൂ​ന്ന് കൗ​ണ്ട​റു​ക​ൾ ക്ര​മീ​ക​രി​ച്ചാ​ണ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്.
ആ​കെ 326 പ​രാ​തി​ക​ൾ ഓ​ൺ​ലൈ​നാ​യി ല​ഭി​ച്ച​തി​ൽ മു​ഴു​വ​ന്‍ പ​രാ​തി​ക​ളും തീ​ർ​പ്പാ​ക്കി. എ​ന്നാ​ൽ ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട 19 പേ​ർ ഇ​ന്ന് അ​ദാ​ല​ത്തി​ൽ നേ​രി​ട്ട് എ​ത്തി​യി​രു​ന്നു. മു​മ്പ് പ​രാ​തി ന​ൽ​കാ​ത്ത 31 പേ​ർ​കൂ​ടി അ​ദാ​ല​ത്തി​ൽ നേ​രി​ട്ട് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ​കെ 357 പ​രാ​തി ല​ഭി​ച്ച​തി​ൽ എ​ല്ലാ പ​രാ​തി​ക​ളും പൂ​ർ​ണ്ണ​മാ​യും തീ​ർ​പ്പാ​ക്കി. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ന്‍ മാ​സ്റ്റ​ർ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു. മേ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​ർ, ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.