മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ലി​ഫ്റ്റു​ക​ൾ പ​ണി​മു​ട​ക്കി; രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ
Friday, December 3, 2021 11:53 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റു​ക​ൾ കേ​ടാ​യ​തോ​ടെ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ദു​രി​ത​ത്തി​ൽ.
പു​തു​താ​യി ആ​രം​ഭി​ച്ച എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ, ട്രോ​മാ കെ​യ​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്നും വാ​ർ​ഡു​ക​ളി​ലേ​ക്കും തീ​വ്ര​പ​രി​ച​ര​ണ പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കും സി​ടി സ്കാ​ൻ പ​രി​ശോ​ധ​ന​യ്ക്കും രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ഒ​രു​കോ​ടി രൂ​പ ചെ​ല​വി​ൽ ര​ണ്ട് ലി​ഫ്റ്റു​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും ലി​ഫ്റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ രോ​ഗി​ക​ൾ വ​ല​യു​ക​യാ​ണ്. അ​ടി​യ​ന്തര​മാ​യി ഇ​ല​ക്ട്രിക്ക​ൽ ഇ​ൻ​സ്പെ​ക്ട​റു​ടെ അ​നു​മ​തി ല​ഭ്യ​മാ​ക്കി രോ​ഗി​ക​ളു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മു​ൻ കൗ​ൺ​സി​ല​ർ ജി.​എ​സ് ശ്രീ​കു​മാ​റും കോ​ൺ​ഗ്ര​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​ജീ​വും ആവ​ശ്യ​പ്പെ​ട്ടു. ലി​ഫ്റ്റു​ക​ൾ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ വ​യോ​ധി​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി രോ​ഗി​ക​ളാ​ണ് ക​ഷ്ട​പ്പെ​ടു​ന്ന​ത്.