ക​ട​ൽ​യാ​ത്ര​ക്കി​ട​യി​ൽ ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം; വിഴിഞ്ഞത്ത് അടിയന്തര ക്രൂചെയ്ഞ്ച്
Friday, December 3, 2021 11:53 PM IST
വി​ഴി​ഞ്ഞം: ക​ട​ൽ​യാ​ത്ര​ക്കി​ട​യി​ൽ ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഒ​രാ​ൾ​ക്ക് വേ​ണ്ടി മാ​ത്രം നാ​ളെ വി​ഴി​ഞ്ഞ​ത്ത് അ​ടി​യ​ന്തര ക്രൂ​ചെ​യ്ഞ്ച്.
ഈ​ജി​പ്റ്റി​ൽ നി​ന്നു തെ​ക്ക​ൻ കൊ​റി​യ​യി​ലേ​ക്കു പോ​കു​ന്ന ബി ​ഡ​ബ്ല്യു ടി​റ്റ​ൺ എ​ന്ന ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ര​ൻ ആ​ന്ധ്രാ സ്വ​ദേ​ശി ധ​ർ​മേ​ന്ദ്ര​യെ​യാ​ണ് വി​ഴി​ഞ്ഞ​ത്ത് എ​ത്തി​ക്കു​ന്ന​ത്. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്കു വേ​ണ്ടി​യാ​ണ് ക​പ്പ​ൽ ക​ര​ക്ക​ടു​ക്കു​ന്ന​തെ​ന്ന് വി​വ​രം.
പു​ല​ർ​ച്ചെ പു​റം​ക​ട​ലി​ൽ ന​ങ്കൂ​ര​മി​ടു​ന്ന ക​പ്പ​ലി​ലെ ക്രൂ ​ചേ​യ്ഞ്ചി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഡോ​വി​ൻ​സ് റി​സോ​ഴ്സ് എ​ന്ന ഷി​പ്പി​ങ് ഏ​ജ​ൻ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.