25 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു
Thursday, December 2, 2021 11:22 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ക​ഞ്ചാ​വ് ക​ട​ത്തു സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ നി​ന്ന് നാ​ര്‍​ക്കോ​ട്ടി​ക് സ്പെ​ഷ​ല്‍ സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്തു. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ വാ​ഹ​ന പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍ ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​താ​യി സ്പെ​ഷ​ല്‍ സ്ക്വാ​ഡി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കോ​ര്‍​പ്പി​യോ കാ​റി​ലു​ള്ള​വ​ർ​ക്ക് ബു​ള്ള​റ്റി​ലെ​ത്തി​യ​യാ​ള്‍ ക​ഞ്ചാ​വ് പാ​യ്ക്ക​റ്റ് കൈ​മാ​റു​ക​യാ​യി​രു​ന്നു.

സ്പെ​ഷ​ല്‍ സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും കാ​റി​ലു​ള്ള​വ​ർ ര​ക്ഷ​പ്പെ​ട്ടു.​സം​ഭ​വ​ത്തി​ൽ ശി​വ​നെ​ന്ന​യാ​ളെ സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്തു.​ഇ​യാ​ൾ സ്പി​രി​റ്റ് കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​കാ​റി​ൽ ര​ക്ഷ​പ്പെ​ട്ട​വ​രെ പി​ന്തു​ട​ര്‍​ന്നെ​ങ്കി​ലും ക​ള്ളി​ക്കാ​ടി​നു സ​മീ​പം വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് പ്ര​തി​ക​ള്‍ മു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് റെ​യ്ഡി​ന് നേ​തൃ​ത്വം ന​ല്‍​കി​യ സ്ക്വാ​ഡ് സി​ഐ അ​നി​കു​മാ​ര്‍ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ട​ക​ന്പി​നു സ​മീ​പ​മു​ള്ള മ​നോ​ജി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന്
18 പാ​ക്ക​റ്റു​ക​ളി​ലാ​യി 22.5 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ മ​നോ​ജി​നെ അ​റ​സ്റ്റ് ചെ​യ്തു. ബു​ള്ള​റ്റി​ല്‍ കൊ​ണ്ടു​വ​ന്ന ര​ണ്ട​ര കി​ലോ​ഗ്രാം ക​ഞ്ചാ​വും കൂ​ടി ആ​കെ 25 കി​ലോ​ഗ്രാം ല​ഭി​ച്ച​താ​യി സ്പെ​ഷ​ല്‍ സ്ക്വാ​ഡ് അ​റി​യി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശി​വ​നെ​യും മ​നോ​ജി​നെ​യും റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​വ​രു​ടെ സം​ഘ​ത്ത​ല​വ​നെ കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ച​താ​യും സം​ഘാം​ഗ​ങ്ങ​ളെ​കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സ്പെ​ഷ​ല്‍ സ്ക്വാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.