മഴ: വെ​ള്ള​റ​ട വി​ല്ലേ​ജ് ഓ​ഫീ​സി​നു​ള്ളി​ല്‍ വെ​ള്ളം ക​യ​റി
Thursday, December 2, 2021 11:22 PM IST
വെ​ള്ള​റ​ട: ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ള​റ​ട വെ​ള്ള​റ​ട വി​ല്ലേ​ജ് ഒാ​ഫീ​സി​ൽ വെ​ള്ളം ക​യ​റി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യി​ൽ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ വീ​ണ്ടും മ​ഴ നാ​ശം വി​ത​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​രം​ഭി​ച്ച മ​ഴ​യി​ൽ പ്ര​ദേ​ശ​ത്തെ പ​ല വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. വി​ല്ലേ​ജ് ഒ​ഫീ​സി​ലേ​ക്ക് വെ​ള്ളം ക​യ​റി​തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ ജീ​വ​ന​ക്കാ​ർ കം​പ്യൂ​ട്ട​റു​ക​ളും ഫ​യ​ലു​ക​ളും മാ​റ്റി​യ​തി​നാ​ൽ നാ​ശ​ന​ഷ്ടം ഒ​ഴി​വാ​യി.