ഡി​ഗ്രി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ: കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ പ്ര​തി​ഷേ​ധം
Wednesday, December 1, 2021 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ഡി​ഗ്രി സ്പോ​ട്ട് അ​ഡ്മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ​യും പ്ര​തി​ഷേ​ധം. ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്ന സ​പോ​ട്ട് അ​ഡ്മി​ഷ​നി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​തെ​വ​ന്ന വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​മാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​നു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​നാ​യി​രു​ന്നു ഇ​ന്ന​ലെ. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് അ​ഡ്മി​ഷ​ൻ അ​വ​സാ​നി​ച്ച വി​വ​രം വി​ദ്യാ​ർ​ഥി​ക​ളെ അ​റി​യി​ച്ച​ത്. രാ​വി​ലെ ആ​റു​മു​ത​ൽ വ​ന്ന വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​മെ​ന്ന പോ​ലീ​സി​ന്‍റെ ഉ​റ​പ്പി​ന്മേ​ലാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ പി​രി​ഞ്ഞു പോ​യ​ത്.