സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം
Tuesday, November 30, 2021 11:41 PM IST
കാ​ട്ടാ​ക്ക​ട : ക​ഞ്ചാ​വ് സം​ഘം സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ വീ​ടാ​ക്ര​മി​ച്ച​താ​യി പ​രാ​തി. പൂ​വ​ച്ച​ൽ ആ​ല​മു​ക്ക് സ്വ​ദേ​ശി സ​ജു​വി​ന്‍റെ വീ​ടി​നു​നേ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ടി​ലെ ജ​ന​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ന്നു . ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി വ​ന്ന അ​ഞ്ച് അം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും പ്ര​ദേ​ശ​ത്തെ ക​ഞ്ചാ​വ് ലോ​ബി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് സ​ജു പ​റ​ഞ്ഞു. സ​ജു​വി​ന്‍റെ പേ​ര് വി​ളി​ച്ചാ​ണ് അ​സ​ഭ്യ​വി​ളി​ക​ളോ​ടെ ക​ല്ലേ​റ് ന​ട​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.