ഹോ​മി​യോ ഇ​മ്മ്യൂ​ണ്‍ ബൂ​സ്റ്റ​ര്‍ വി​ത​ര​ണം ചെ​യ്യും
Saturday, October 23, 2021 11:21 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്കൂ​ള്‍ വി​ദ്യാ​ർ​ഥിക​ള്‍​ക്കും ക​രു​ത​ലോ​ടെ മു​ന്നോ​ട്ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹോ​മി​യോ ഇ​മ്മ്യൂ​ണ്‍ ബൂ​സ്റ്റ​ര്‍ ല​ഭി​ക്കും.
സ​ര്‍​ക്കാ​ര്‍ ഹോ​മി​യോ ആ​ശു​പ​ത്രി​ക​ള്‍, ഡി​സ്പെ​ന്‍​സ​റി​ക​ള്‍, ആ​യു​ഷ് പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​റു​ക​ള്‍, ഗ​വ.​ഹോ​മി​യോ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഐ​രാ​ണി​മു​ട്ടം, നേ​മം ശ്രീ ​വി​ദ്യാ​ധി​രാ​ജ് ഹോ​മി​യോ കോ​ള​ജ്, ഹോ​മി​യോ​പ്പ​തി വ​കു​പ്പ് അ​നു​വ​ദി​ച്ച കി​യോ​സ്കു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 25 മു​ത​ല്‍ 27 വ​രെ വെ​ബ് പോ​ര്‍​ട്ട​ലി​ലൂ​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഇ​മ്മ്യൂ​ണ്‍ ബൂ​സ്റ്റ​ര്‍ ല​ഭി​ക്കു​മെ​ന്ന് ഹോ​മി​യോ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫോ​ൺ: 18005992011.