അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം ന​ട​ത്തി
Saturday, October 23, 2021 11:21 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗം ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ "ആ​ഗോ​ള വ്യാ​പാ​ര​ത്തി​ലെ സ​മ​കാ​ലി​ക പ്ര​വ​ണ​ത​ക​ൾ വെ​ല്ലു​വി​ളി​ക​ളും സാ​ധ്യ​ത​ക​ളും'​എ​ന്ന വി​ഷ​യ​ത്തി​ൽ ദ്വി​ദി​ന അ​ന്ത​ർ​ദേ​ശി​യ സ​മ്മേ​ള​നം ന​ട​ത്തി.
സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​ൻ ഡോ. ​ജോ​സ് സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ളി ജേ​ക്ക​ബ്, മാ​നേ​ജ​ർ റ​വ. ഡോ. ​ടി​റ്റോ വ​ർ​ഗീ​സ്, കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി. ഗീ​വ​ർ​ഗീ​സ്, അ​ധ്യാ​പ​ക​രാ​യ ഡോ. ​കെ.​പി. ഷാ​ന​ന്ദ്, എ​സ്. ത​സ്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പെ​രി​ങ്ങ​മ​ല ഇ​ക്ബാ​ൽ കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി. ജ​യ​രാ​ജു, തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് വ​നി​താ കോ​ള​ജി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​ആ​ർ. നി​മി ദേ​വ് എ​ന്നി​വ​ർ പ്ര​ബ​ന്ധാ​വ​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.