കാ​ത്തി​രു​പ്പ് കേ​ന്ദ്ര​ത്തി​ൽ വ​യോ​ധി​ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, October 23, 2021 11:20 PM IST
കാ​ട്ടാ​ക്ക​ട: കോ​ട്ടൂ​ർ ബ​സ് കാ​ത്തി​രു​പ്പ് കേ​ന്ദ്ര​ത്തി​ൽ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഇ​യാ​ളെ​ക്കു​റി​ച്ച് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ൽ അ​റി​യി​ച്ചു.​തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ഇ​രു​ന്ന മ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. നെയ്യാർഡാം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.