വ​യോ​ധി​ക​യു​ടെ ദു​രൂ​ഹ മ​ര​ണം: പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Saturday, October 23, 2021 11:19 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: വീ​ട്ടി​നു​ള്ളി​ൽ വ​യോ​ധി​ക ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​വെ​ൺ​പ​ക​ൽ ചു​ണ്ട​വി​ള ഹ​രി​ജ​ൻ ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ ശ്യാ​മ​ള (72) യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ മു​റി​യി​ൽ ദീ​വാ​ൻ കോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ശ്യാ​മ​ള​യു​ടെ ഭ​ർ​ത്താ​വും ഏ​ക മ​ക​നും നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. മ​രു​മ​ക​ൾ, മ​ക​ന്‍റെ മ​ക​ൾ, പേ​ര​ക്കി​ടാ​വി​ന്‍റെ ഭ​ർ​ത്താ​വ് എ​ന്നി​വ​രും ഒ​രു​മി​ച്ചാ​ണ് ശ്യാ​മ​ള താ​മ​സി​ക്കു​ന്ന​ത്. ഇൗ ​വീ​ട്ടി​ൽ വ​ഴ​ക്ക് പ​തി​വാ​ണെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ മൊ​ഴി ന​ൽ​കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. നെ​യ്യാ​റ്റി​ൻ​ക​ര സി​ഐ സാ​ഗ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.