ബോ​ട്ടി​ൽ ക​പ്പ​ൽ ഇ​ടി​ച്ചു ! ക​ട​ലി​ൽ വീ​ണ രണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Saturday, October 23, 2021 11:19 PM IST
വി​ഴി​ഞ്ഞം: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ച​ര​ക്ക് ക​പ്പ​ൽ ഇ​ടി​ച്ച് ക​ട​ലി​ൽ വീ​ണ ര​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെതീ​ര​സം​ര​ക്ഷ​ണ സേ​ന ര​ക്ഷി​ച്ചു.​പ​രി​ക്കേ​റ്റ കു​ള​ച്ച​ൽ സ്വ​ദേ​ശി​ക​ളാ​യ അ​രു​ൾ​രാ​ജ്(42) ,ജോ​ൺ (46) എ​ന്നി​വ​രെ​യാ​ണ് തീ​ര സം​ര​ക്ഷ​ണ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി വി​ഴി​ഞ്ഞ​ത്ത് എ​ത്തി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി കു​ള​ച്ച​ലി​ൽ നി​ന്ന് പ​തി​നേ​ഴ് നോ​ട്ടി​ക്ക​ൽ മൈ​ൽ ഉ​ൾ​ക്ക​ട​ലി​ലാ​യി​രു​ന്നു അ​പ​ക​ടം.

കു​ള​ച്ച​ൽ സ്വ​ദേ​ശി​യു​ടെ സി​ജു​മോ​ൻ1 എ​ന്ന മ​ൽ​സ്യ​ബ​ന്ധ​ന ബോ​ട്ടും നേ​വി​യ​സ് വീ​ന​സ് എ​ന്ന ച​ര​ക്കു ക​പ്പ​ലും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ​ആ​ഘാ​ത​ത്തി​ൽ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പ​തി​നേ​ഴം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ ബോ​ട്ട് ശൗ​ര്യ ര​ണ്ടു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി. പ​രി​ക്കേ​റ്റ​വ​ർ​ക്ക് പ്ര​ഥ​മ ശു​ശ്രു​ഷ ന​ൽ​കി​യ​ശേ​ഷം തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ വി​ഴി​ഞ്ഞ​ത്തു​നി​ന്നു​ള്ള മ​റ്റൊ​രു ക​പ്പ​ലാ​യ സി427 ​ൽ ക​ര​യ്ക്കെ​ത്തി​ച്ചു.

തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​നെ​യും മ​റ്റ് 15 ജീ​വ​ന​ക്കാ​രെ​യും പ്രാ​ദേ​ശി​ക മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സു​ര​ക്ഷി​ത​മാ​യി കു​ള​ച്ച​ൽ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തെ​ത്തി​ച്ചു.​തു​ട​ർ​ന്ന് ഇ​വ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.