യു​വ​തി​ക്ക് നേ​രെ അ​തി​ക്ര​മം: പ്ര​തി അ​റ​സ്റ്റി​ൽ
Saturday, October 23, 2021 11:16 PM IST
തി​രു​വ​ന​ന്ത​പു​രം : പാ​ള​യം സാ​ഫ​ല്യം കോം​പ്ല​ക്സി​ന് മു​ൻ​വ​ശ​ത്ത് വ​ച്ച് യു​വ​തി​യെ ആ​ക്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രും​കു​ളം പു​തി​യ​തു​റ ഉ​രി​യ​രി​കു​ന്ന് വീ​ട്ടി​ൽ ടൈ​റ്റ​സ് (30)നെ​യാ​ണ് ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് പാ​ള​യം സാ​ഫ​ല്യം കോം ​പ്ല​ക്സി​ന് മു​ൻ​വ​ശം റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യെ പ്ര​തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ സ​മാ​ന​കേ​സി​ൽ മു​മ്പും പ്ര​തി​യാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ക​ന്‍റോ​ൺ​മെ​ന്‍റ് എ​സ്എ​ച്ച്ഒ ഷാ​ഫി, എ​സ്ഐ​മാ​രാ​യ സ​ഞ്ജു ജോ​സ​ഫ്, ദി​ലി​ജി​ത്ത്, സി​പി​ഒ​മാ​രാ​യ വി​നോ​ദ്, പ്ര​വീ​ൺ, ഷൈ​ജു, ന​സീ​റ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.