അ​മ്മ​യി​ൽ നി​ന്നും കു​ഞ്ഞി​നെ എ​ടു​ത്തു​മാ​റ്റി​യ സം​ഭ​വം! ശി​ശു​ക്ഷേ​മ സ​മി​തി​ക്കു​മു​ന്നി​ൽ വ​ൻ പ്ര​തി​ഷേ​ധം
Saturday, October 23, 2021 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: അ​മ്മ​യി​ൽ നി​ന്നും കു​ഞ്ഞി​നെ എ​ടു​ത്തു​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ തൈ​ക്കാ​ട് ശി​ശു​ക്ഷേ​മ സ​മ​തി​ക്കു മു​ന്നി​ൽ വ​ൻ പ്ര​തി​ഷേ​ധം. ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ യോ​ഗ​ത്തി​ലേ​ക്ക് യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ത​ള്ളി​ക്ക​യ​റി.

മ​ഹി​ളാ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി. ശി​ശു​ക്ഷേ​മ​സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു​ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ത​ള്ളി​ക്ക​യ​റി​യ​ത്. ഇ​ട​തു​പ​ക്ഷ യൂ​ണി​യ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​താ​യി യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

പി​ന്നാ​ലെ എ​ത്തി​യ പോ​ലീ​സും അ​ക്ര​മ​ത്തി​ന് ഒ​ത്താ​ശ ചെ​യ്തെ​ന്നും തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​രെ വ​ലി​ച്ചി​ഴ​ച്ച് റോ​ഡി​ലെ​ത്തി​ച്ച​താ​യും പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു. യു​വ​മോ​ർ​ച്ച നേ​താ​ക്ക​ളാ​യ രാ​മേ​ശ്വ​രം ഹ​രി, ചു​ണ്ടി​ക്ക​ൽ ഹ​രി, പൂ​വ​ച്ചാ​ൽ അ​ജി, ക​വി​ത സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. യു​വ​ജ​ന​പോ​രാ​ട്ട​ങ്ങ​ളെ ഇ​ട​തു​പ​ക്ഷ യൂ​ണി​യ​നി​ലെ ഗു​ണ്ട​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​യോ​ഗി​ച്ച് ത​ല്ലി ച​ത​യ്ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശി​ശു​ക്ഷേ​മ സ​മി​തി​യി​ലെ സെ​ക്ര​ട്ട​റി​യും ഉ​ദ്യോ​ഗ​സ്ഥ​രും തെ​രു​വി​ൽ ഇ​റ​ങ്ങ​ണ​മോ വേ​ണ്ട​യോ എ​ന്ന് യു​വ​മോ​ർ​ച്ച തീ​രു​മാ​നി​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.

സ​ജി​ത്ത് പ​റ​ഞ്ഞു. നി​യ​മം കൈ​യി​ലെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളും നി​യ​മ​പോ​രാ​ട്ട​വു​മാ​യി യു​വ​മോ​ർ​ച്ച മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സ​ജി​ത്ത് പ​റ​ഞ്ഞു.​

പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ മ​ഹി​ളാ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യും പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ചു. പ്ര​കോ​പ​നം ഇ​ല്ലാ​തെ ന​ട​ത്തി​യ മാ​ർ​ച്ചി​ലേ​ക്ക് ഷീ​ൾ​ഡ് ഉ​പ​യോ​ഗി​ച്ച് ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യ​താ​യും വ​നി​താ പോ​ലീ​സു​കാ​ർ പ്ര​വ​ർ​ത്ത​ക​രെ നി​ല​ത്തേ​ക്ക് ത​ള്ളി​യി​ട്ട​താ​യും അ​വ​ർ ആ​രോ​പി​ച്ചു. മ​ഹി​ളാ​മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​വി. രാ​കേ​ന്ദു, ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​സി. ബീ​ന, മ​ഹി​ളാ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​രാ​ജീ​വ്, ജി​ല്ലാ നേ​താ​ക്ക​ളാ​യ ദി​വ്യ, ശ്രീ​ക​ല തു​ട​ങ്ങി​യ​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യ​ത്.