കൊ​ല​പാ​ത​ക ശ്ര​മം: മൂ​ന്നു​പേ​ർ പി​ടി​യി​ൽ
Saturday, October 23, 2021 11:16 PM IST
തി​രു​വ​ന​ന്ത​പു​രം : ക​രി​മ​ഠ​ത്ത് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ 15ന് ​ക​രി​മ​ഠം സ്വ​ദേ​ശി സ​ന്തോ​ഷി​നെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ക​രി​മ​ഠം കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ അ​ന​സ് (25), ആ​ഷി​ഖ് (24), സ​നോ​ജ് (23) എ​ന്നി​വ​രെ​യാ​ണ് ഫോ​ർ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഫോ​ർ​ട്ട് എ​സ്ഐ​മാ​രാ​യ സ​ജു അ​ബ്ര​ഹാം, ജ​സ്റ്റി​ൻ രാ​ജ്, സി​പി​ഒ​മാ​രാ​യ ബി​നു, സാ​ബു, പ്ര​ഭ​ൽ കു​മാ​ർ, വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ന്നാം പ്ര​തി​യാ​യ അ​ന​സി​നെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.