നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ തോ​ട്ടി​ലേ​യ്ക്ക് ച​രി​ഞ്ഞു
Friday, October 22, 2021 11:21 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നി​യ​ന്ത്ര​ണം വി​ട്ട​കാ​ർ തോ​ട്ടി​ലേ​യ്ക്ക് ച​രി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര - ചെ​ങ്ക​ല്‍ റോ​ഡി​ല്‍ ക​രി​ക്കി​ന്‍​വി​ള​യി​ലാ​ണ് സം​ഭ​വം. ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര നി​ന്നും ചെ​ങ്ക​ലി​ലേ​യ്ക്ക് പോ​യ പൂ​ജ​പ്പു​ര സ്വ​ദേ​ശി​നി കാ​ര്‍​ത്തി​യും അ​മ്മ​യും മ​ക​നും സ​ഞ്ച​രി​ച്ച​കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ കാ​റി​നെ താ​ഴേ​യ്ക്ക് വീ​ഴാ​തെ ക​യ​ര്‍ കെ​ട്ടി ഉ​റ​പ്പി​ച്ചു.
നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റി​ല്‍ നി​ന്നും എ​സ്ടി​ഒ രൂ​പേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം കാ​ര്‍ സു​ര​ക്ഷി​ത​മാ​യി റോ​ഡി​ലേ​യ്ക്ക് മാ​റ്റി.
എ​എ​സ്ടി​ഒ അ​ജി​കു​മാ​ര്‍ ബാ​ബു, അ​ഗ​സ്ത്യ​ന്‍, ശി​വ​ന്‍, ഷി​ബു​കു​മാ​ര്‍, സ​ന്തോ​ഷ്, വ​ന​ജ​കു​മാ​ര്‍, അ​ഭി​ലാ​ഷ്, ഷി​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. വീ​തി കു​റ​ഞ്ഞ തോ​ടി​ന്‍റെ വ​ശ​ത്താ​യി കൈ​വ​രി​യി​ല്ലാ​ത്ത​ത് ഏ​റെ അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.