ബോം​ബേ​റ് കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ഒ​ളി​സ​ങ്കേ​തം ഒ​രു​ക്കിയ യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, October 22, 2021 11:21 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന കി​ള്ളി​പ്പാ​ല​ത്തെ ലോ​ഡ്ജി​ൽ വ​ച്ച് പോ​ലീ​സി​ന് നേ​രെ ബോം​ബേ​റ് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ഒ​ളി​സ​ങ്കേ​തം ഒ​രു​ക്കി കൊ​ടു​ത്ത യു​വാ​വി​നെ ക​ര​മ​ന പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​ര​യ്ക്കാ​മ​ണ്ഡ​പം സ്വ​ദേ​ശി ആ​കാ​ശി​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും . കി​ള്ളി​പ്പാ​ല​ത്തെ കി​ള്ളി ട​വേ​ഴ്സ് എ​ന്ന ലോ​ഡ്ജി​ൽ ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചെ​ത്തി​യ നാ​ർ​കോ​ട്ടി​ക് സെ​ല്ലി​ലെ പോ​ലീ​സു​കാ​ർ​ക്ക് നേ​രെ നാ​ട​ൻ ബോം​ബെ​റി​ഞ്ഞ ശേ​ഷം ര​ക്ഷ​പ്പെ​ട്ട ആ​ന​യ​റ,ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക്കു​മാ​ണ് ആ​കാ​ശ് ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യം ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഇ​വ​രോ​ടൊ​പ്പം ലോ​ഡ്ജി​ലു​ണ്ടാ​യി​രു​ന്ന നെ​ടും​കാ​ട് സ്വ​ദേ​ശി​യാ​യ ര​ജീ​ഷി​നെ​യും നേ​മം സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​ര​നെ​യും പോ​ലീ​സ് പി​ടി​കു​ടി​യി​രു​ന്നു. ലോ​ഡ്ജി​ൽ നി​ന്നും അ​ഞ്ച് കി​ലോ ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും നാ​ല് തോ​ക്കു​ക​ളും അ​ഞ്ച് മൊ​ബൈ​ൽ ഫോ​ണു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.
ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്.​ഷാ​ജി, നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷീ​ൻ ത​റ​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.