തെ​രു​വു നാ​യ്ക്ക​ള്‍​ക്ക് വാ​ക്സി​ന്‍ വി​ത​ര​ണം ഇ​ന്നു മു​ത​ൽ
Friday, October 22, 2021 11:20 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : തെ​രു​വു​നാ​യ്ക​ളെ പി​ടി​കൂ​ടി പേ​വി​ഷ ബാ​ധ​യ്ക്കു​ള്ള പ്ര​തി​രോ​ധ വാ​ക്സി​ന്‍ ന​ല്‍​കു​ന്ന യ​ജ്ഞ​ത്തി​ന് നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ ഇ​ന്ന് തു​ട​ക്ക​മാ​കും. ക​ഴി​ഞ്ഞ ദി​വ​സം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ൽ ഇ​രു​പ​തോ​ളം പേ​രെ തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചി​രു​ന്നു. നെ​യ്യാ​റ്റി​ന്‍​ക​ര മൂ​ന്നു​ക​ല്ലി​ന്‍​മൂ​ടി​നും ടി ​ബി ജം​ഗ്ഷ​നും മ​ധ്യേ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​ല​ര്‍​ക്കും നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്ത ചി​ല​രു​ടെ കാ​ലി​ല്‍ നാ​യ ക​ടി​ച്ചു​തൂ​ങ്ങി. നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ചി​ല​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് റ​ഫ​ര്‍ ചെ​യ്തു. ന​വം​ബ​റി​ല്‍ സ്കൂ​ള്‍ തു​റ​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തെ​രു​വു നാ​യ​ക​ളു​ടെ ശ​ല്യം നി​യ​ന്ത്രി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​ന്ന​ലെ ചേ​ര്‍​ന്ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലും തെ​രു​വു നാ​യ​ക​ളു​ടെ ശ​ല്യം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ ചി​ല കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഉ​ന്ന​യി​ച്ചു.