പിഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സു​ക​ളി​ലെ താ​മ​സ​ത്തി​ന് ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ്
Friday, October 22, 2021 11:20 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ സം​സ്ഥാ​ന​ത്തെ 156 പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സു​ക​ളി​ലെ താ​മ​സ​സൗ​ക​ര്യ​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ക്കി​ത്തു​ട​ങ്ങു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്.
ന​വീ​ക​രി​ച്ച നെ​യ്യാ​റ്റി​ൻ​ക​ര റ​സ്റ്റ് ഹൗ​സി​ന്‍റെ പൈ​തൃ​ക മ​ന്ദി​ര​ത്തി​ന്‍റെ​യും പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ്രേ​ഡ് ചെ​യ്യ​പ്പെ​ടു​ന്ന എ​ല്ലാ റ​സ്റ്റ് ഹൗ​സു​ക​ളി​ലും സി​സി​ടി​വി സ്ഥാ​പി​ച്ച് ത​ല​സ്ഥാ​ന​ത്തെ കേ​ന്ദ്ര​ത്തി​ലി​രു​ന്ന് പ​രി​ശോ​ധി​ക്കും.
റ​സ്റ്റ് ഹൗ​സു​ക​ളി​ല്‍ കാ​ന്‍റീ​നും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ലെ റ​സ്റ്റ് ഹൗ​സു​ക​ളി​ലെ​ല്ലാം പ​രീ​ക്ഷ​യെ​ഴു​താ​നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് പ്ര​ത്യേ​ക ക​ണ്‍​സ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
​കെ. ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ്മോ​ഹ​ന​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്രി​യാ സു​രേ​ഷ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു, കൗ​ണ്‍​സി​ല​ര്‍ കൂ​ട്ട​പ്പ​ന മ​ഹേ​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.