വി​ജി​ല​ൻ​സ് ബോ​ധ​വ​ത്ക​ര​ണ വാ​രം: വാ​ക്ക​ത്തോ​ണ്‍ 26ന്
Friday, October 22, 2021 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വി​ജി​ല​ൻ​സ് ബോ​ധ​വ​ത്ക​ര​ണ വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​വ​ടി​യാ​ർ ജം​ഗ്ഷ​നി​ൽ നി​ന്ന് ക​ന​ക​ക്കു​ന്ന് കൊ​ട്ടാ​ര​ത്തി​ലേ​ക്ക് വാ​ക്ക​ത്തോ​ണ്‍ ന​ട​ത്തു​ന്നു. 26ന് ​രാ​വി​ലെ ഏ​ഴി​ന് ന​ട​ത്തു​ന്ന പ​രി​പാ​ടി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.
യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ജീ​വ​ന​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ ഹെ​ഡ് എം. ​ര​മേ​ശ് ച​ന്ദ്ര പ്ര​ഭു, അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ സി. ​ക​ന​ക​രാ​ജു, റീ​ജ​ണ​ൽ വി​ജി​ല​ൻ​സ് സെ​ൽ തി​രു​വ​ന​ന്ത​പു​രം ചീ​ഫ് മാ​നേ​ജ​ർ എം. ​ജെ​റി​ൻ, സാ​ബു ജി. ​ചേ​ല​പ്പാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

അ​മി​ത ശ​ബ്ദ​ത്തി​ൽ
ഹോ​ൺ മു​ഴ​ക്കി​പ്പാ​ഞ്ഞ വാ​ഹ​നം പി​ടി​കൂ​ടി

വി​ഴി​ഞ്ഞം: അ​മി​ത ശ​ബ്ദ​ത്തി​ൽ ഹോ​ൺ മു​ഴ​ക്കി​പ്പാ​ഞ്ഞ ആ​ഡം​ബ​ര ടൂ​റി​സ്റ്റ് വാ​ഹ​ന​ത്തെ വി​ഴി​ഞ്ഞം പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി.
ഹോ​ൺ നീ​ക്കം ചെ​യ്ത് പി​ഴ​യ​ട​പ്പി​ച്ച ശേ​ഷം വി​ട്ട​യ​ച്ചു.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം വി​ഴി​ഞ്ഞം ജം​ഗ​ഷ​നി​ൽ കൂ​ടി കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തി​ൽ ഹോ​ൺ മു​ഴ​ക്കി​യ പ​ന്ത​ള​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ത്തെ വി​ഴി​ഞ്ഞം എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തെ​ന്നൂ​ർ​ക്കോ​ണം ചി​റ​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്നാ​ണ് ത​ട​ഞ്ഞ് നി​ർ​ത്തി പി​ടി​കൂ​ടി​യ​ത്.