നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി
Friday, October 22, 2021 11:20 PM IST
നെ​ടു​മ​ങ്ങാ​ട്: ഐ​എ​സ്ആ​ർ​ഒ വ​ലി​യ​മ​ല ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​കാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ട്ടു​കാ​ലി മ​മ്മൂ​ഞ്ഞ് ക​ളി​ക്കു​ക​യാ​ണെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി. വ​ലി​യ​മ​ല ഐ​എ​സ്ആ​ർ​ഒ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്നും ഏ​റ്റെ​ടു​ത്ത ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക 68 കോ​ടി 54 ല​ക്ഷം രൂ​പ കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്നും അ​നു​വ​ദി​ച്ചി​ട്ടും യ​ഥാ​സ​മ​യം വി​ത​ര​ണം ചെ​യ്യാ​തെ ഉ​ട​മ​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ ക​രു​പ്പൂ​ര് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കോ​ൺ​ഗ്ര​സ് ക​രു​പ്പൂ​ര് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ക​രി​പ്പൂ​ര് ഷി​ബു​വു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. എ​ൻ. ബാ​ജി, ക​ല്ല​യം സു​കു, നെ​ട്ടി​റ​ച്ചി​റ ജ​യ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്അ​ഡ്വ. എ​സ് .അ​രു​ൺ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.