പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കൂ​ട്ടി​ക്ക് പീ​ഡ​നം: പ്ര​തി​ക്ക് 20 വ​ർ​ഷം ക​ഠി​ന​ത​ട​വ്
Friday, October 22, 2021 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ വാ​ഗ്ദാ​നം ന​ട​ത്തി പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച പോ​ക്സോ കേ​സി​ൽ പ്ര​തി​ക്ക് ഇ​രു​പ​തു വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും. ത​ന്പാ​നൂ​ർ സ്വ​ദേ​ശി രാ​ജേ​ഷ് (31) നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ആ​ർ. ജ​യ​കൃ​ഷ്ണ​ൻ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടു​ത​ൽ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2012 ഡി​സം​ബ​ർ 18 നാ​യി​രു​ന്നു സം​ഭ​വം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച പ്ര​തി യാ​തൊ​രു ദ​യ​യും അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നു വി​ധി​ന്യാ​യ​ത്തി​ൽ പ​റ​ഞ്ഞു.
പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ.​എ​സ്. വി​ജ​യ് മോ​ഹ​ൻ, മു​ൻ പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്ന വ​ൽ​സാ വ​ർ​ഗീ​സ് എ​ന്നി​വ​ർ ഹാ​ജ​രാ​യി. പി​ഴ​ത്തു​ക പെ​ണ്‍​കു​ട്ടി​ക്ക് ന​ൽ​കാ​ൻ കോ​ട​തി വി​ധി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ പെ​ണ്‍​കു​ട്ടി​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക്ക​ണ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ നി​ർ​ദേ​ശി​ച്ചു.