പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച സം​ഭ​വം: ആ​ത്മ​ഹ​ത്യ എ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ്
Friday, October 22, 2021 11:05 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​നെ വീ​ടി​ന് സ​മീ​പ​ത്തെ റ​ബ​ർ പു​ര​യി​ട​ത്തി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം ആ​ത്മ​ഹ​ത്യ എ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ്.​വെ​മ്പാ​യം നെ​ടു​വേ​ലി ഇ​ടു​ക്കും​ത​ല പ​ന​യ​റ​കോ​ണ​ത്ത് വീ​ട്ടി​ല്‍ ജി.​സ​ജീ​വ് (47) നെ​യാ​ണ് വീ​ടി​നു സ​മീ​പ​ത്തെ റ​ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.
സാ​ഹ​ച​ര്യ തെ​ളി​വു​ക​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ,ആ​ത്മ​ഹ​ത്യാ കു​റു​പ്പി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ആ​ത്മ​ഹ​ത്യ എ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ന​വീ​ൻ ഗ്രാ​നൈ​റ്റ് ആ​ന്‍​ഡ് ടൈ​ൽ​സ് ഷോ​പ്പി​ലെ ജ​ന​റ​ൽ മാ​നേ​ജ​രാ​യി​രു​ന്നു സ​ജീ​വ്. പോ​ലി​സ് ഇ​വി​ടെ​ത്തെ സി​സി​ടി​വി പ​രി​ശോ​ധ​ന​യി​ല്‍ നി​ന്നും മ​രി​ച്ചു കി​ട​ക്കു​ന്ന സ​ജീ​വ​ന്‍റെ ക​ഴു​ത്തി​ല്‍ ക​ണ്ടെ​ത്തി​യ പ്ലാ​സ്റ്റി​ക് ടാ​ഗ് സ​ജീ​വ് ത​ന്നെ ബാ​ഗി​ല്‍ എ​ടു​ത്തു വ​യ്ക്കു​ന്ന വീഡി​യോ ദൃ​ശ്യ​വും ഒ​പ്പം അ​വി​ടെ നി​ന്ന് ആ​ത്മ​ഹ​ത്യാ കു​റി​പ്പും ക​ണ്ടെ​ത്തി. സാ​മ്പ​ത്തി​ക പ​രാ​ധീന​ത​യാ​ണ് ആ​ത്മ​ഹ​ത്യാ ചെ​യ്യാ​നു​ള്ള കാ​ര​ണം എ​ന്ന് സൂ​ച​ന ന​ല്‍​കു​ന്ന​താ​യി പോ​ലീസ് പ​റ​ഞ്ഞു. ഇ​യാ​ള്‍ ക​ട​യി​ലേ​ക്ക് ഇ​നി വ​രി​ല്ല എ​ന്നും ക​മ്പ​നി ഫോ​ണ്‍ സ​ജീ​വ് ഇ​രി​ക്കു​ന്ന കാ​ബി​നി​ല്‍ വ​ച്ചി​രി​ക്കു​ന്നു എ​ന്നും ക​ട​യി​ലെ മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നോ​ട് ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്നു. ആ​ത്മ​ഹ്യ ചെ​യ്യു​ന്ന​തി​ന് ഒ​രാ​ഴ്ച മു​ന്പ് ബ​ന്ധു​ക്ക​ള്‍​ക്ക് സ​ജീ​വ​ന്‍റെ വീ​ട്ടി​ല്‍ വ​ച്ച് സ​ജീ​വ് വി​രു​ന്നു സ​ല്‍​ക്കാ​ര​വും ന​ട​ത്തി​യി​രു​ന്നു. ഞാ​നി​ല്ലാ​തെ വ​ന്നാ​ലും നി​ങ്ങ​ൾ സ​ന്തോ​ഷ​മാ​യി ജീ​വി​ക്ക​ണ​മെ​ന്നും സ​ജീ​വ് ഭാ​ര്യ​യോ​ടും മ​ക്ക​ളോ​ടും പ​റ​ഞ്ഞി​രു​ന്നു.
മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ഉ​ന്ന​ത പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ആ​ന്ത​രി​കാ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു വ​ന്നാ​ൽ മാ​ത്ര​മേ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ക​യു​ള്ളൂവെ​ന്നും വ​ട്ട​പ്പാ​റ എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു.