സ​മ​രം ക​ടു​പ്പി​ച്ച് ബി​ജെ​പി
Friday, October 22, 2021 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ലെ നി​കു​തി ത​ട്ടി​പ്പി​ൽ പ്ര​തി​ക​ളാ​യ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും സ​മ​രം ക​ടു​പ്പി​ച്ച് ബി​ജെ​പി. ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്ന​തി​നി​ടെ ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലും രൂ​ക്ഷ​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ യോ​ഗം സം​ഘ​ർ​ഷാ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് അ​വ​സാ​നി​ച്ച​ത്.

നി​കു​തി ത​ട്ടി​പ്പി​ൽ കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ മു​ഴു​വ​ൻ അ​റ​സ്റ്റ് ചെ​യ്യും വ​രെ ന​ഗ​ര​സ​ഭ​യ്ക്കു​ള്ളി​ലും പു​റ​ത്തും ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ നി​രാ​ഹാ​ര​സ​മ​രം തു​ട​രു​മെ​ന്ന് ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ എം.​ആ​ർ. ഗോ​പ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. താ​ഴെ ത​ട്ടി​ലു​ള്ള ര​ണ്ടോ മൂ​ന്നോ ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്രം അ​റ​സ്റ്റു ചെ​യ്തു കൊ​ണ്ട് ത​ട്ടി​പ്പി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു എ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നും സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നു​മാ​ണ് ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​യും സി​പി​എ​മ്മും ശ്ര​മി​ക്കു​ന്ന​ത്. ബി​ജെ​പി ഉ​ന്ന​യി​ച്ച ഒ​രാ​വ​ശ്യ​ങ്ങ​ളി​ലും ഭ​ര​ണ​സ​മി​തി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. അ​തി​നു പ​ക​രം ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രെ വി​ക​സ​ന വി​രോ​ധി​ക​ളാ​യി ചി​ത്രീ​ക​രി​ച്ച് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണ് മേ​യ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും എം.​ആ​ർ ഗോ​പ​ൻ പ​റ​ഞ്ഞു.

നി​കു​തി ത​ട്ടി​പ്പി​ൽ സ​മ​രം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ൻ​പു​ള്ള ഒ​ന്പ​തു മാ​സ​ത്തി​നി​ട​യി​ൽ ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ഭ​ര​ണ​സ​മി​തി വ്യ​ക്ത​മാ​ക്ക​ണം. കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന ബി​ജെ​പി​യു​ടെ പ്ര​മേ​യ​ത്തി​ന് അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ച ഭ​ര​ണ​സ​മി​തി ബി​ജെ​പി​യു​ടെ സ​മ​രം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന പ്ര​മേ​യം പാ​സാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

ജ​നാ​ധി​പ​ത്യ സ​മ​ര​ത്തെ അ​വ​ഹേ​ളി​ക്കാ​നാ​ണ് മേ​യ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും നി​കു​തി ത​ട്ടി​പ്പി​ലെ അ​വ​സാ​ന​ത്തെ പ്ര​തി​യെ വ​രെ അ​റ​സ്റ്റ് ചെ​യ്യും വ​രെ സ​മ​രം തു​ട​രു​മെ​ന്നും എം.​ആ​ർ. ഗോ​പ​ൻ പ​റ​ഞ്ഞു.

കൗ​ണ്‍​സി​ൽ ഹാ​ളി​നു​ള്ളി​ൽ ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ ന​ട​ത്തി വ​ന്നി​രു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം അ​വ​സാ​നി​പ്പി​ച്ച് മൂ​ന്നു ദി​വ​സം മു​ൻ​പാ​ണ് അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച​ത്. 35 ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രി​ൽ 30 പേ​രാ​ണ് കൗ​ണ്‍​സി​ൽ ഹാ​ളി​നു​ള്ളി​ൽ നി​രാ​ഹാ​രം തു​ട​രു​ന്ന​ത്. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു കൗ​ണ്‍​സി​ല​ർ​മാ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.

നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​നു മു​ന്നി​ൽ ആ​രം​ഭി​ച്ച രാ​പ്പ​ക​ൽ സ​മ​ര​വും തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം ന​ട​ന്ന​പ്പോ​ൾ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പു​റ​ത്തും ചെ​റി​യ​തോ​തി​ൽ സം​ഘ​ർ​ഷാ​ന്ത​രീ​ഷ​മു​ണ്ടാ​യി.