വാ​ർ​ഡ് ത​ല ലി​സ്റ്റ് ഉടൻ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് മേ​യ​ർ
Friday, October 22, 2021 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ വീ​ട്ടു​ക​രം കു​ടി​ശിക​​യു​ള്ള​വ​രു​ടെ ലി​സ്റ്റ് വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​മാ​സം അ​വ​സാ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ന​വം​ബ​ർ പ​കു​തി​യോ​ടെ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മേ​യ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ നി​കു​തി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​ക​രു​ത്.
ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി ന​ട​ത്തു​ന്ന വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണം. ന​ഗ​ര വി​ക​സ​ന​ത്തെ അ​ട്ടി​മ​റി​ക്കാ​നും ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നു​മാ​ണ് ഇ​രു​കൂ​ട്ട​രു​ടേ​യും ശ്ര​മം. ജ​ന​ങ്ങ​ളു​ടെ വീ​ട് അ​ട​ക്കം ജ​പ്തി ചെ​യ്യു​മെ​ന്ന ത​ര​ത്തി​ൽ വ​രെ വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്.
അ​ത്ത​രം ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ടെ​ങ്കി​ലും എ​ല്ലാ​വ​രെ​യും ചേ​ർ​ത്തു പി​ടി​ച്ച ച​രി​ത്ര​മാ​ണ് ന​ഗ​ര​സ​ഭ​യ്ക്കു​ള്ള​ത്. പൊ​തു​ജ​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ൽ അ​ട​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ തു​ക​യു​ടെ​യും രേ​ഖ​ക​ൾ ന​ഗ​ര​സ​ഭ​യി​ലു​ണ്ട്. കോ​വി​ഡ് കാ​ല​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യ കു​റ​വും സോ​ഫ്റ്റ് വെ​യ​ർ പ്ര​ശ്ന​വും മൂ​ല​മാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. സോ​ണ​ൽ ഓ​ഫീ​സു​ക​ളി​ൽ ന​ട​ന്ന ക്ര​മ​ക്കേ​ടി​ൽ ഭ​ര​ണ സ​മി​തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
ആ​കെ​യു​ള്ള ഓ​ഫീ​സു​ക​ളി​ൽ മൂ​ന്നെ​ണ്ണ​ത്തി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. വീ​ഴ്ച വ​രു​ത്തി​യ​ർ​ക്ക് എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ ന​ൽ​കി​യ കേ​സി​ൽ ഇ​തി​ന​കം മൂ​ന്നു പേ​രെ അ​റ​സ്റ്റ് ചെ​യ്തു.
അ​ന്വേ​ഷ​ണം ന​ല്ല​നി​ല​യി​ലാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യ​താ​യി തോ​ന്നു​ന്നി​ല്ല. വീ​ഴ്ച​യു​ണ്ടാ​യാ​ൽ അ​ക്കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു.