ബി​ജെ​പി​യു​ടേ​ത് ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള അ​വ​ഹേ​ള​നം: ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ
Friday, October 22, 2021 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: സം​ഘ​ർ​ഷം സൃ​ഷ്ടി​ച്ച് കൗ​ണ്‍​സി​ൽ യോ​ഗം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തോ​ടെ ബി​ജെ​പി​യു​ടെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ മു​ഖം ഒ​രി​ക്ക​ൽ കൂ​ടി വ്യ​ക്ത​മാ​യെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ. ച​ർ​ച്ച​ക​ൾ അ​നു​വ​ദി​ക്കാ​തെ കൈ​യ്യൂ​ക്കി​ന്‍റെ ക​രു​ത്തി​ൽ കൗ​ണ്‍​സി​ൽ യോ​ഗം ത​ട​സ​പ്പെ​ടു​ത്തി ന​ഗ​ര വി​ക​സ​നം അ​ട്ടി​മ​റി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ​ത്തേ​യും ന​ഗ​ര​വാ​സി​ക​ളേ​യും അ​വ​ഹേ​ളി​ക്കു​ക​യാ​ണ് ബി​ജെ​പി.
ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പെ​ന്ന ഒ​റ്റ ല​ക്ഷ്യ​മാ​ണ് ബി​ജെ​പി​യു​ടെ സ​മ​ര​ത്തി​ന് പി​ന്നി​ൽ. സോ​ണ​ൽ ഓ​ഫീ​സി​ലെ ക്ര​മ​ക്കേ​ടി​ൽ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​ക​ളാ​ണ് ഭ​ര​ണ സ​മി​തി സ്വീ​ക​രി​ച്ച​ത്. ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തും മു​ഴു​വ​ൻ സോ​ണ​ൽ ഓ​ഫീ​സു​ക​ളി​ലും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​തും ഭ​ര​ണ സ​മി​തി​യാ​ണ്.
ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നും ന​ട​പ​ടി സ്വീ​ക​രി​ച്ചു. ന​ഗ​ര​വാ​സി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് രാ​ഷ്ട്രീ​യ ലാ​ഭ​മു​ണ്ടാ​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ​യും യു​ഡി​എ​ഫി​ന്‍റെ​യും നീ​ക്കം തി​രി​ച്ച​റി​യ​ണം. അ​ക്ര​മം സൃ​ഷ്ടി​ച്ച് ജി​ല്ല​യു​ടെ സ്വ​സ്ഥ​ത ത​ക​ർ​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ മു​ഴു​വ​ൻ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും അ​ണി​നി​ര​ക്ക​ണ​മെ​ന്നും ആ​നാ​വൂ​ർ പ​റ​ഞ്ഞു.