നി​കു​തി ത​ട്ടി​പ്പ്: കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ സം​ഘ​ർ​ഷം
Friday, October 22, 2021 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ലെ നി​കു​തി ത​ട്ടി​പ്പി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ നി​രാ​ഹാ​ര സ​മ​രം തു​ട​രു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ സം​ഘ​ർ​ഷ​വും നാ​ട​കീ​യ രം​ഗ​ങ്ങ​ളും അ​ര​ങ്ങേ​റി. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ പ​ത്ത് മി​നി​റ്റി​നു​ള്ളി​ൽ യോ​ഗം അ​വ​സാ​നി​ച്ചു.

കൗ​ണ്‍​സി​ൽ ഹാ​ളി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നു​ള്ള എ​ല്ലാ ക​വാ​ട​ങ്ങ​ളി​ലും ബി​ജെ​പി അം​ഗ​ങ്ങ​ൾ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ അ​വ​രെ മ​റി​ക​ട​ന്ന് എ​ത്തി​യ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ അ​ജ​ണ്ട​ക​ൾ പാ​സാ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ച്ച് യോ​ഗം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൗ​ണ്‍​സി​ൽ യോ​ഗം ആ​രം​ഭി​ക്കു​ന്ന​തി​നു തൊ​ട്ടു മു​ന്പ് ചേം​ബ​റി​ൽ നി​ന്ന് ഡ​യ​സി​ലേ​ക്കെ​ത്താ​ൻ ശ്ര​മി​ച്ച മേ​യ​റു​ടെ വ​ഴി ത​ട​സ​പ്പെ​ടു​ത്തി ചേം​ബ​റി​നു മു​ന്നി​ൽ ബി​ജെ​പി വ​നി​താ കൗ​ണ്‍​സി​ല​ർ​മാ​ർ കി​ട​ന്നു പ്ര​തി​ഷേ​ധി​ച്ചു. ആ​ദ്യം പി​ൻ​വാ​ങ്ങി​യ മേ​യ​ർ പി​ന്നീ​ട് ഇ​വ​രെ മ​റി​ക​ട​ന്ന് ഡ​യ​സി​ലെ​ത്തി.

കൗ​ണ്‍​സി​ൽ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള എ​ല്ലാ ക​വാ​ട​ങ്ങ​ളി​ലും ഇ​തേ സ​മ​യം ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ ഉ​പ​രോ​ധി​ച്ചു. ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രും യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കൗ​ണ്‍​സി​ൽ ഹാ​ളി​ലേ​ക്കു​ള്ള കൈ​വ​രി ചാ​ടി​ക്ക​ട​ന്നാ​ണ് സീ​റ്റു​ക​ളി​ലെ​ത്തി​യ​ത്. മേ​യ​ർ എ​ത്തി​യ​തോ​ടെ ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി പ്ര​തി​ഷേ​ധി​ച്ചു. യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും പ്ല​ക്കാ​ർ​ഡു​ക​ളും ബോ​ർ​ഡു​ക​ളു​മേ​ന്തി പ്ര​തി​ഷേ​ധി​ച്ചു. നി​കു​തി ത​ട്ടി​പ്പി​ൽ കു​റ്റ​ക്കാ​രാ​യ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഇ​തി​നെ​തി​രേ ഭ​ര​ണ​പ​ക്ഷം രം​ഗ​ത്തെ​ത്തി​യ​തോ​ടെ സം​ഘ​ർ​ഷാ​ന്ത​രീ​ക്ഷ​മു​ണ്ടാ​യി. യോ​ഗം തു​ട​ങ്ങി​യ​തോ​ടെ ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രാ​യ ക​ര​മ​ന അ​ജി​ത്, എം.​ആ​ർ.​ഗോ​പ​ൻ, ഗി​രി​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി അം​ഗ​ങ്ങ​ൾ കൗ​ണ്‍​സി​ൽ ന​ടു​ത്ത​ള​ത്തി​ലെ​ത്തി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​തോ​ടെ യോ​ഗം ബ​ഹ​ള​മ​യ​മാ​യി. ബ​ഹ​ള​ത്തി​നി​ടെ മേ​യ​ർ അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ ഡി.​ആ​ർ. അ​നി​ൽ അ​ജ​ണ്ട അ​വ​ത​രി​പ്പി​ച്ചു.

പ്ര​തി​പ​ക്ഷ​സ​മ​ര​ത്തി​നെ​തി​രെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ സ​ലിം പ്ര​സം​ഗി​ക്കു​ക കൂ​ടി ചെ​യ്ത​തോ​ടെ വാ​ക് പോ​രും ത​ർ​ക്ക​വും രൂ​ക്ഷ​മാ​യി. ഇ​തി​നി​ട​യി​ൽ അ​ജ​ണ്ട​ക​ൾ പാ​സാ​യ​താ​യും യോ​ഗം വി​ജ​യ​ക​ര​മാ​യി അ​വ​സാ​നി​ച്ച​താ​യും പ്ര​ഖ്യാ​പി​ച്ച് മേ​യ​ർ മ​ട​ങ്ങി. ഇ​തി​നു പി​ന്നാ​ലെ കൗ​ണ്‍​സി​ൽ ഹാ​ളി​ൽ നി​ന്ന് കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ൽ ക​വാ​ട​ത്തി​നു മു​ന്നി​ൽ ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ വീ​ണ്ടും കി​ട​ന്നു പ്ര​തി​ഷേ​ധി​ച്ചു. ഇ​തോ​ടെ പോ​ലീ​സെ​ത്തി കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷീ​ജാ മ​ധു​വി​നെ​യും ജി.​എ​സ്.​മ​ഞ്ജു​വി​നെ​യും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​വാ​ട​ത്തി​ൽ നി​ന്നു നീ​ക്കി വ​ഴി​യൊ​രു​ക്കി.