നി​കു​തി തുക ത​ട്ടി​പ്പ്: ഒ​രാ​ള്‍​കൂ​ടി അ​റ​സ്റ്റി​ല്‍
Thursday, October 21, 2021 11:31 PM IST
ക​ഴ​ക്കൂ​ട്ടം: കോ​ർ​പ​റേ​ഷ​നി​ലെ നി​കു​തി തു​ക വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ്റി​പ്ര മേ​ഖ​ലാ ഓ​ഫീ​സി​ലെ അ​റ്റ​ന്‍​ഡ​ര്‍ ജോ​ര്‍​ജ് കു​ട്ടി (45) അ​റ​സ്റ്റി​ലാ​യി. നി​കു​തി വെ​ട്ടി​പ്പ് സം​ബ​ന്ധി​ച്ച കേ​സു​ക​ളി​ലെ മൂ​ന്നാ​മ​ത്തെ അ​റ​സ്റ്റാ​ണി​ത്.
ആ​റ്റി​പ്ര മേ​ഖ​ലാ ഓ​ഫീ​സ് നി​കു​തി​പ്പ​ണ​മാ​യി പി​രി​ച്ച​തി​ല്‍ 109746 രൂ​പ ബാ​ങ്കി​ല​ട​യ്ക്കാ​ന്‍ ജോ​ര്‍​ജ് കു​ട്ടി​യെ ഏ​ല്പി​ച്ചി​രു​ന്നെ​ങ്കി​ലും അ​തു ചെ​യ്തി​ല്ലെ​ന്നു ഓ​ഡി​റ്റി​ല്‍ മ​ന​സി​ലാ​യി. തു​ട​ര്‍​ന്ന് ഓ​ഫീ​സ് മേ​ധാ​വി ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ല്‍ പ​രാ​തി കൊ​ടു​ത്തു. ക​ഴ​ക്കൂ​ട്ടം സി​ഐ. ജെ.​എ​സ്.​പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യെ അ​യാ​ളു​ടെ വീ​ട്ടി​ല്‍​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം രാ​ജാ​ജി​ന​ഗ​റി​ല്‍ ഫ്‌​ളാ​റ്റ് ന​മ്പ​ർ 12-ലാ​ണ് ഇ​യാ​ള്‍ താ​മ​സി​ക്കു​ന്ന​ത്. നി​കു​തി ത​ട്ടി​പ്പു​ള്ള​താ​യി ആ​ക്ഷേ​പ​മു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് മേ​ഖ​ലാ ഓ​ഫീ​സു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ മേ​യ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തും മൂ​ന്നാ​മ​ത്തെ അ​റ​സ്റ്റ് ന​ട​ന്ന​തും.