ഗാ​ന്ധി​ജി​യെ നി​ന്ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സി​പി​എ​മ്മും ബി​ജെ​പി​യും ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ൾ: ഹ​സ​ൻ
Thursday, October 21, 2021 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: ഗാ​ന്ധി​ജി​യെ നി​ന്ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ സി​പി​എ​മ്മും ബി​ജെ​പി​യും ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ളാ​ണെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം.​ഹ​സ​ൻ പ്ര​സ്താ​വി​ച്ചു. കെ​പി​സി​സി ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി​യു​ടെ സ്മൃ​തി യാ​ത്ര​യി​ലെ നേ​താ​ക്ക​ളെ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​മ്പോ​ൾ പോ​ലീ​സ് കാ​ഴ്ച​ക്കാ​രാ​യി നോ​ക്കി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​തെ അ​ക്ര​മി​ക്ക​പ്പെ​ട്ട​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പ​രാ​തി ന​ൽ​കാ​ൻ പോ​ലും ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി നേ​താ​ക്ക​ൾ​ക്ക് സ​ന്ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച മു​ഖ്യ​മ​ന്ത്രിയുടെ ​നി​ല​പാ​ടി​ൽ പ്ര​തി​ക്ഷേ​ധി​ച്ച് സെ​ക്ര​ട്ടേ​റി​യേ​റ്റ് പ​ടി​ക്ക​ൽ ന​ട​ന്ന ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി.​സി. ക​ബീ​ർ മാ​സ്റ്റ​ർ, കെ.​എ. ച​ന്ദ്ര​ൻ, ക​മ്പ​റ നാ​രാ​യ​ണ​ൻ, വ​ഞ്ചി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ , ന​ദീ​റാ സു​രേ​ഷ്, അ​ച്യു​ത​ൻ നാ​യ​ർ , ലീ​ലാ​മ്മ ഐ​സ​ക് എ​ന്നി ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി നേ​താ​ക്ക​ളാ​ണ് ഉ​പ​വ​സി​ച്ച​ത്. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ച​ട്ട​മ്പി​മാ​രു​ടെ കോ​ള​ജാ​യി അ​ധ:​പ​തി​ച്ചി​രി​ക്കു​ന്നു​വെ​ന്നും ചു​ണ്ടി​ൽ പു​ഞ്ചി​രി​യും നെ​ഞ്ചി​ൽ വ​ഞ്ച​ന​യു​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖ​മു​ദ്ര​യെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി വ​ള​രെ ഹീ​ന​മാ​യി പോ​യേ​ന്നും ഹ​സ​ൻ തു​ട​ർ​ന്ന് പ​റ​ഞ്ഞു. പ​ര​ശു​വ​യ്ക്ക​ൽ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു.