ര​ണ്ടാം ഘ​ട്ട സ്ലോ​ട്ട് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, October 21, 2021 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ വി​വി​ധ ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ര​ണ്ടാം ഘ​ട്ട സ്ലോ​ട്ട് അ​ഡ്മി​ഷ​ന്‍ ശ​നി, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ലാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു ന​ട​ക്കും. 2021- 22 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ഡി​പ്ലോ​മ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക് ലി​സ്റ്റി​ലു​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​ര്‍ അ​സ​ല്‍ രേ​ഖ​ക​ളും മ​തി​യാ​യ ഫീ​സും സ​ഹി​തം യ​ഥാ​സ​മ​യം ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് gptcnta.ac.in, polyadmission.org, 9446075515, 9446903873