ന​ഗ​രൂ​രി​ൽ മോ​ഷ​ണ പ​ര​മ്പ​ര; അ​ര ല​ക്ഷം രൂ​പ​യു​ടെ ക​വ​ർ​ച്ച
Thursday, October 21, 2021 11:30 PM IST
ആ​റ്റി​ങ്ങ​ൽ: ന​ഗ​രൂ​ർ ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബേ​ക്ക​റി​യി​ലും സ​മീ​പ​ത്തു​ള്ള ഹോ​ട്ട​ലി​ലു​മാ​ണ് ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ മോ​ഷ​ണം ന​ട​ന്ന​ത്. ഇ​രു ക​ട​ക​ളി​ൽ നി​ന്നു​മാ​യി അ​ര ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി ഉ​ട​മ​ക​ൾ അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പെ​യ്ത ശ​ക്ത​മാ​യ മ​ഴ സ​മ​യ​ത്താ​യി​രി​ക്കും മോ​ഷ​ണം ന​ട​ന്ന​തെ​ന്ന അ​നു​മാ​ന​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ൾ.
ജം​ഗ്ഷ​നി​ലു​ള്ള പി.​കെ.​എ​ച്ച് ബേ​ക്ക​റി​യു​ടെ പു​റ​കു​വ​ശ​ത്തെ ക​ത​ക് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് ഉ​ള്ളി​ൽ ക​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​വി​ടെ നി​ന്ന് പ​ണ​വും മ​റ്റും അ​പ​ഹ​രി​ച്ച​ശേ​ഷം സി​സി​ടി​വി കാ​മ​റ​യു​ടെ ഹാ​ർ​ഡ് ഡി​സ്ക് എ​ടു​ത്തു കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു. ഈ ​ക​ട​യു​ടെ അ​ടു​ത്ത് ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹാ​ജ ഹോ​ട്ട​ലി​ന്‍റെ ബാ​ത്ത് റൂം ​ഗ്രി​ൽ പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ ഉ​ള്ളി​ൽ ക​ട​ന്ന്. ഇ​വി​ട​ത്തെ കാ​ഷ് കൗ​ണ്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും ഒ​രു ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സ്ഥാ​പി​ച്ചി​രു​ന്ന പെ​ട്ടി​യി​ലെ പ​ണ​വു​മാ​ണ് അ​പ​ഹ​രി​ച്ച​ത്.
ഉ​ട​മ​സ്ഥ​ർ രാ​വി​ലെ ക​ട തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ഇ​വ​ർ ന​ഗ​രൂ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ന​ഗ​രൂ​ർ എ​സ്എ​ച്ച്ഒ ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ,അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.