അ​ക്ഷ​ര​ശ്രീ പു​ര​സ്കാ​രം എം. ​എ​സ്. ഫൈ​സ​ൽ​ഖാ​ന്
Thursday, October 21, 2021 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: വ​യ​ലാ​ർ രാ​മ​വ​ർ​മ സാം​സ്കാ​രി​ക​വേ​ദി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ അ​ക്ഷ​ര​ശ്രീ പു​ര​സ്കാ​രം എ​ൻ​ഐ യൂ​ണി​വേ​ഴ്സി​റ്റി പ്രൊ​ചാ​ൻ​സ​ല​റും നിം​സ് മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എം. ​എ​സ്. ഫൈ​സ​ൽ​ഖാ​ന്. ന​വാ​ഗ​ത എ​ഴു​ത്തു​കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് പു​ര​സ്‌​കാ​രം. 25000 രൂ​പ​യും പ്ര​ശ​സ്‌​തി​പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. മാ​ന​വി​ക​ത​യും പ്ര​കാ​ശ സൗ​ന്ദ​ര്യ​വും അ​നു​ഭ​വ​വേ​ദ്യ​മാ​കു​ന്ന ര​ച​ന​യാ​ണ്‌ എം. ​എ​സ്. ഫൈ​സ​ൽ ഖാ​ന്‍റെ 'ത​വി​ട്ടു നി​റ​മു​ള്ള​പ​ക്ഷി'​യെ​ന്നു' ജൂ​റി വി​ല​യി​രു​ത്തി. 26ന് ​അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ ച​ട​ങ്ങു ന​ട​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ​യ​ലാ​ർ രാ​മ​വ​ർ​മ്മ സാം​സ്കാ​രി​ക​വേ​ദി ര​ക്ഷാ​ധി​കാ​രി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ജി. രാ​ജ്‌​മോ​ഹ​ൻ, ഡോ.​ശ്രീ​വ​ത്സ​ൻ ന​മ്പൂ​തി​രി, മ​ണ​ക്കാ​ട് രാ​മ​ച​ന്ദ്ര​ൻ, സ​ബീ​ർ തി​രു​മ​ല, ഗോ​പ​ൻ ശാ​സ്ത​മം​ഗ​ലം, തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.