ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ ട​ഗ്ഗ് ജീ​വ​ന​ക്കാ​ര​നെ ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി
Thursday, October 21, 2021 11:29 PM IST
വി​ഴി​ഞ്ഞം: അ​ധി​കൃ​ത​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ നാ​ട്ടി​ലേ​ക്ക് മു​ങ്ങി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ന് പ​ക​രം ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ ട​ഗ്ഗ് ജീ​വ​ന​ക്കാ​ര​നെ ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.​പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഈ ​മാ​സം ര​ണ്ടി​ന് ഏ​ഴ് ജീ​വ​ന​ക്കാ​രു​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് വി​ഴി​ഞ്ഞ​ത്ത് എ​ത്തി​യ ഗോ​വ​ൻ ട​ഗ്ഗി​ലാ​ണ് ആ​ൾ​മാ​റാ​ട്ടം ന​ട​ന്ന​ത്. ട​ഗ്ഗി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​രു​ടെ ക​രാ​ർ ഇ​ന്ന​ലെ അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ ര​ണ്ടു​പേ​രെ ഇ​വി​ടെ ഇ​റ​ക്കി പ​ക​രം ര​ണ്ടു​പേ​രെ ട​ഗ്ഗി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. അ​തി​നു​ള്ള അ​നു​മ​തി​വേ​ണ​മെ​ന്ന് ട​ഗ്ഗ് അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം തു​റ​മു​ഖ വ​കു​പ്പി​ന് അ​പേ​ക്ഷ​യും ന​ൽ​കി.
ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​മ്പ​നി അ​യ​ച്ചുന​ൽ​കി​യ രേ​ഖ​ക​ൾ ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ൾ​മാ​റാ​ട്ടം ക​ണ്ടെ​ത്തി​യ​ത്. കാ​ശ്മീ​ർ സ്വ​ദേ​ശി​യാ​യ മ​ൺ​ദീ​പ് സിം​ഗ് എ​ന്ന ജീ​വ​ന​ക്കാ​ര​നു പ​ക​രം യു​പി സ്വ​ദേ​ശി​യാ​യ ഹി​മാ​ൻ​ഷു സിം​ഗാ​ണ് ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ​ക്ക് മു​ന്നി​ലെ​ത്തി​യ​ത് . ആ​ൾ​മാ​റാ​ട്ടം ഉ​റ​പ്പാ​യ​തോ​ടെ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ഴി​ഞ്ഞം പോ​ലീ​സി​ന് കൈ​മ​റു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്ത​തി​ൽ മ​ൺ​ദീ​പ് സിം​ഗ് ക​ഴി​ഞ്ഞ ര​ണ്ടിനു ത​ന്നെ നാ​ട്ടി​ലേ​ക്ക് പോ​യ​താ​യി ഇ​യാ​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. എ​ന്നാ​ൽ മ​ൺ​ദീ​പ് നാ​ട്ടി​ലെ​ത്തി​യെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും ഇ​യാ​ളെ ഇ​തു​വ​രെ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നു​മാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​യു​ന്ന​ത്.
ട​ഗ്ഗ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് മ​ൺ​ദീ​പ് സിം​ഗി​ന് പ​ക​ര​ക്കാ​ര​നാ​യി ഇ​യാ​ൾ ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ​ക്ക് മു​ന്നി​ലെ​ത്തി​യ​ന്നാ​ണ് വി​വ​ര​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.​അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യ​ാകൂ​ന്ന​തു​വ​രെ ട​ഗ്ഗും ജീ​വ​ന​ക്ക​ാരും വി​ഴി​ഞ്ഞ​ത്ത് തു​ട​രും.
സ​ഹാ​യം അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
വി​ഴി​ഞ്ഞം: വെ​ങ്ങാ​നൂ​ർ തോ​ട്ടി​ലെ ബ​ണ്ട് ത​ക​ർ​ന്ന് കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം അ​നു​വ​ദി​ക്കാ​ൻ കൃ​ഷി വ​കു​പ്പും സം​സ്ഥാ​ന ഗ​വ​ണ്മെ​ന്‍റും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ൽ ജ​ന​താ​ദ​ൾ- എ​സ് വെ​ങ്ങാ​നൂ​ർ ഡി​വി​ഷ​ൻ പ്ര​വ​ർ​ത്ത​ക​യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
ത​ക​ർ​ന്ന തോ​ട്ബ​ണ്ട് പു​ന​രു​ദ്ധ​രി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ട് യോ​ഗം​ആ​വ​ശ്യ​പ്പെ​ട്ടു. വെ​ങ്ങാ​നൂ​ർ ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് റ്റി.​എ.​ച​ന്ദ്ര​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​വ​ളം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തെ​ന്നൂ​ർ​ക്കോ​ണം ബാ​ബു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ഴി​ഞ്ഞം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ടി.​രാ​ജേ​ന്ദ്ര​ൻ, തി​രു​വ​ന​ന്ത​പു​രം മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ സി​ന്ധു വി​ജ​യ​ൻ, എ​ൻ.​വി​നു​ക്കു​ട്ട​ൻ, എ​സ്.​അ​രു​ൺ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.