മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്നു
Thursday, October 21, 2021 11:29 PM IST
വി​തു​ര: മലയോരമേഖലയിൽ കനത്തമഴയെ തുടർന്നുണ്ടായ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്നു. വ്യാ​ഴാ​ഴ്ച പെ​യ്ത​ക​ന​ത്ത മ​ഴ​യി​ൽ മീ​നാ​ങ്ക​ൽ പ​ന്നി​ക്കു​ഴി​യി​ൽ ഭാ​ഗ​ത്താ​ണ് മ​ല​വെ​ള്ള​മി​റ​ങ്ങി​യ​ത്. ഒ​രു​വീ​ട് പൂ​ർ​ണ​മാ​യും 15 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. പ​ന്നി​ക്കു​ഴി റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ അ​ജി​ത​കു​മാ​രി​യു​ടെ വീ​ടാ​ണ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ലും പ​റ​മ്പു​ക​ളി​ലും വെ​ള്ളം നി​റ​ഞ്ഞൊ​ഴു​കി. ഇ​തോ​ടെ​യാ​ണ് വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റാ​നി​ട​യാ​ക്കി​യ​ത്. ക​മ്പു​ക​ളും ക​ല്ലു​ക​ളും വ​ന്നി​ടി​ച്ചും നാ​ശ​മു​ണ്ടാ​യി. ആ​ള​പാ​യ​മൊ​ന്നു​മി​ല്ല.
പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. നെ​ടു​മ​ങ്ങാ​ട് ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടു​കാ​രെ മീ​നാ​ങ്ക​ൽ ട്രൈ​ബ​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു . വ്യാ​ഴാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് വ​ന​മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്ത​ത്.