ഭർ​തൃ​മ​തി​യു​ടെ മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്രം പ്രചരിപ്പിച്ച കേസ്: കൂടുതൽ അറസ്റ്റ് ഉണ്ടാകും
Thursday, October 21, 2021 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യു​ടെ മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്രം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ കൂ​ടു​ത​ൽ പേ​ർ അ​റ​സ്റ്റി​ലാ​കു​മെ​ന്ന് സൈ​ബ​ർ പോ​ലീ​സ്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി​നി സൗ​മ്യ (23), ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി നെ​ബി​ൻ ജോ​സ​ഫ് എ​ന്നി​വ​രെ സൈ​ബ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് തെ​ളി​ഞ്ഞ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സു​ഹൃ​ത്തി​ന്‍റെ ദാ​ന്പ​ത്യ ബ​ന്ധം ത​ക​ർ​ക്കു​ന്ന​തി​നാ​യാ​ണ് സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ വ്യാ​ജ​മാ​യു​ണ്ടാ​ക്കി​യ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച് പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.
ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ വ​ശീ​ക​രി​ച്ച് ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഫേ​ക്ക് ഐ​ഡി നി​ർ​മി​ച്ചാ​ണ് ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്. പ​ല​രു​ടെ​യും ഫേ​സ്ബു​ക്ക്, വാ​ട്സ് ആ​പ്പ് ഒ​ടി​പി വി​വ​ര​ങ്ങ​ൾ സൗ​മ്യ​യാ​യി​രു​ന്നു കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്.

കം​പ്യൂ​ട്ട​ർ വി​ദ​ഗ്ധ​യാ​യ സൗ​മ്യ യു​വാ​ക്ക​ളെ വാ​ട്സ് ആ​പ്പി​ലൂ​ടെ വീ​ഡി​യോ കോ​ൾ ചെ​യ്ത് മു​ഖം ഒ​ഴി​കെ​യു​ള്ള ത​ന്‍റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചാ​ണ് യു​വാ​ക്ക​ളെ വ​ശീ​ക​രി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശ​രീ​രം കാ​ണി​ച്ച​തി​ന് പ്ര​തി​ഫ​ല​മാ​യി യു​വാ​ക്ക​ളോ​ട് വ്യാ​ജ ഫേ​സ്ബു​ക്ക്, വാ​ട്ട്സ് ആ​പ്പ് ഐ​ഡി നി​ർ​മി​ച്ചു ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു രീ​തി. ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ ഐ​ഡി​യി​ലൂ​ടെ​യാ​ണ് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ നെ​ബി​ൻ ജോ​സ​ഫി​ന്‍റെ വാ​ട്സ് ആ​പ്പ് ന​ന്പ​രി​ലൂ​ടെ​യും ഇ​യാ​ൾ നി​ർ​മി​ച്ച് ന​ൽ​കി​യ ഫെ​യ്ക്ക് ഐ​ഡി​യി​ലൂ​ടെ​യു​മാ​ണ് ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്.

ഒ​രി​ക്ക​ലും പി​ടി​ക്ക​പ്പെ​ടി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് സൗ​മ്യ ഇ​ത്ത​ര​ത്തി​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്ത​ത്. ഇ​തി​നാ​യി മ​റ്റു​ള്ള​വ​രു​ടെ ഫോ​ണ്‍​ന​ന്പ​രും ഐ​ഡി​യും വി​നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. സൗ​മ്യ​ക്ക് വേ​ണ്ടി വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തും ഉ​ള്ള നി​ര​വ​ധി പേ​ർ ഫെ​യ്ക്ക് ഐ​ഡി നി​ർ​മി​ച്ച് ന​ൽ​കി​യി​രു​ന്നു​വെ​ന്നും അ​വ​രെ​ല്ലാ​വ​രും കേ​സി​ൽ പ്ര​തി​യാ​കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ സെ​ൽ ഡി​വൈ​എ​സ്പി. ശ്യാം​ലാ​ൽ, സി​ഐ. സി​ജു കെ ​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

വി​വാ​ഹ മോ​ചി​ത​യാ​യ സൗ​മ്യ ത​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യെ അ​ക​റ്റി​യ ശേ​ഷം അ​യാ​ളോ​ടൊ​പ്പം ജീ​വി​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു
. റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന സൗ​മ്യ​യെ​യും കൂ​ട്ടാ​ളി നെ​ബി​നെ​യും കു​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.