പൂ​ജ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, October 17, 2021 11:09 PM IST
വി​ഴി​ഞ്ഞം : ക്ഷേ​ത്ര​ങ്ങ​ളി​ൽ പൂ​ജാ​വേ​ള​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ക​രു​തു​ന്ന വ​സ്തു​ക്ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​വ​ലു​തും ചെ​റു​തു​മാ​യ ര​ണ്ട് മ​ണി​ക​ൾ, ര​ണ്ട് പാ​ത്രം, ര​ണ്ട് ത​ട്ടം, ദീ​പം തെ​ളി​ക്കു​ന്ന ഒ​രു വി​ള​ക്ക് എ​ന്നി​വ​യാ​ണ് വി​ഴി​ഞ്ഞം മു​ക്കോ​ല​യി​ലെ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പി​ന്നി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​ക്രി പെ​റു​ക്കാ​നെ​ത്തി​യ​വ​രാ​ണ് വ​സ്തു​ക്ക​ൾ ആ​ദ്യം ക​ണ്ട​ത്. നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​സ്ഥ​ല​ത്തെ ത്തി​യ വി​ഴി​ഞ്ഞം പോ​ലീ​സ് സാ​ധ​ന​ങ്ങ​ൾ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.​നി​ല​വി​ൽ ഇ​ത്ത​രം സാ​ധ​ന​ങ്ങ​ൾ ന​ഷ്ട പ്പെ​ട്ട​ത് സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ൾ ഒ​ന്നും നി​ല​വി​ലി​ല്ലെ​ന്നും വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.