പെ​ട്രോ​ൾ പ​മ്പി​ൽ വെ​ള്ളം ക​യ​റി
Sunday, October 17, 2021 10:56 PM IST
കാ​ട്ടാ​ക്ക​ട : ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ൽ വ​ൻ നാ​ശം. താ​ലൂ​ക്കി​ലെ ആ​മ​ച്ച​ൽ നാ​ഞ്ച​ല്ലൂ​ർ ഏ​ലാ​യി​ൽ വെ​ള്ളം​ക​യ​റി.​മ​ണ്ഡ​പ​ത്തി​ൻ​ങ്ക​ട​വ് നി​റ​ഞ്ഞു ക​വി​ഞ്ഞ​തോ​ടെ സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​മ്പി​ൽ വെ​ള്ളം ക​യ​റി.​മ​ഴ​യെ​ത്തു​ട​ർ​ന്ന് ഉ​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ൽ ക​ണ്ണ​ങ്കാ​ല അ​നി​ൽ​കു​മാ​ർ സി​ന്ധു ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലെ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു.​ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

പെ​രു​ങ്ക​ട​വി​ള
ക്ഷേ​ത്രം
വെ​ള്ള​ത്തി​ല്‍
മു​ങ്ങി

വെ​ള്ള​റ​ട: ക​ന​ത്ത മ​ഴ​യി​ൽ പെ​രു​ങ്ക​ട​വി​ള കോ​ല്ല​വി​ളാ​കം ബാ​ല​ഭ​ദ്ര​കാ​ളി ക്ഷേ​ത്രം വെ​ള്ള​ത്തി​ല്‍ മു​ങ്ങി.​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന കൈ​ത​വി​ളാ​കം തോ​ട്ടി​ല്‍ നി​ന്നും വെ​ള്ളം ക്ഷേ​ത്ര​ത്തി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു.​ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് വെ​ള്ളം ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.