മ​ഴ​ക്കെ​ടു​തി​യി​ൽ ഭ​യ​മ​ല്ല ജാ​ഗ്ര​ത​യാ​ണ് വേ​ണ്ട​ത്: മ​ന്ത്രി ജി.​ആ​ർ.അ​നി​ൽ
Sunday, October 17, 2021 10:56 PM IST
നെ​ടു​മ​ങ്ങാ​ട് : മ​ഴ​യെ തു​ട​ർ​ന്ന് ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ. നെ​ടു​മ​ങ്ങാ​ട്ട് മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണു അ​പ​ക​ടം ന​ട​ന്ന ക​രി​പ്പൂ​ര്, കാ​വും മൂ​ല, ക​ടൂ​കോ​ണം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ വി​ളി​ച്ചു ചേ​ർ​ത്ത ഉ​ദ്യോ​ഗ​സ്ഥ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​പ​ക​ട​മു​ണ്ടാ​കു​ന്ന വി​വ​ര​ങ്ങ​ൾ എ​ല്ലാ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രും നേ​രി​ൽ പ​രി​ശോ​ധി​ക്കു​ക​യും ആ ​വി​വ​ര​ങ്ങ​ൾ യ​ഥാ​സ​മ​യം അ​ത​ത് എം​എ​ൽ​എ​മാ​രെ​യും താ​ലൂ​ക്ക് ത​ഹ​സീ​ൽ​ദാ​രെ​യും അ​റി​യി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ഭാ​ഗി​ക​മാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ ബ​ന്ധു​വീ​ടു​ക​ളി​ലോ ക്യാ​മ്പു​ക​ളി​ലെ താ​മ​സി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​യ്തു ന​ൽ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഭാ​ഗി​ക​മാ​യും ത​ക​ർ​ന്ന വീ​ടു​ക​ൾ ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​വ​ർ​ക്ക് പു​തി​യ വീ​ട് ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും,വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും മ​റ്റ് അ​പ​ക​ടം സം​ഭ​വി​ച്ച​വ​ർ​ക്കും ധ​ന​സ​ഹാ​യം എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. മ​ഴ​ക്കെ​ടു​തി തു​ട​ർ​ന്ന് ഉ​ണ്ടാ​കു​ന്ന​പ​ക്ഷം എ​ല്ലാം വ​കു​പ്പു​ത​ല മേ​ധാ​വി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഒ​രു കോ​ർ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി 20 ന് ​വീ​ണ്ടും യോ​ഗം ചേ​ര​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഡി.​കെ.​മു​ര​ളി എം​എ​ൽ​എ,ആ​ർ ഡി ​ഓ,നെ​ടു​മ​ങ്ങാ​ട് ത​ഹ​സി​ൽ​ദാ​ർ, താ​ലൂ​ക്കി​ലെ എ​ല്ലാ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.