മ​ല​യോ​ര മേ​ഖ​ല​യി​ൽ മണ്ണിടിച്ചിൽ
Sunday, October 17, 2021 10:56 PM IST
വി​തു​ര : മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ഴ​യ്ക്ക് ഇ​ന്ന​ലെ​യും ശ​മ​ന​മി​ല്ല. പ​ന​യ​മു​ട്ട​ത്ത് മ​ണ്ണി​ടി​ഞ്ഞു വീ​ണ് കൊ​ച്ചു പാ​ലോ​ട് ദീ​പു ഭ​വ​നി​ൽ പ​രമേ​ശ്വ​ര​ൻ നാ​യ​രു​ടെ വീ​ട് ത​ക​ർ​ന്നു. പേ​പ്പാ​റ വാ​ർ​ഡി​ലെ മീ​നാ​ങ്ക​ൽ ഭാ​ഗ​ത്തെ ഏ​ഴോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി.
വൃ​ഷ്ടി​പ്ര​ദേ​ശ​ത്തെ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പേ​പ്പാ​റ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ 140 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി. സ​മീ​പ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡാ​മി​ന്‍റെ റി​സ​ർ​വോ​യ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് പൊ​ടി​യ​ക്കാ​ല ആ​ദി​വാ​സി മേ​ഖ​ല​യി​ലേ​ക്കു​ള്ള തോ​ട് നി​റ​ഞ്ഞൊ​ഴു​കി​യ​തോ​ടെ ഊ​ര് ഒ​റ്റ​പ്പെ​ട്ടു. കു​ള​പ്പ​ട വാ​ലൂ​ക്കോ​ണം പാ​ട​ശേ​ഖ​രം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. വി​ള​ഞ്ഞ് കൊ​യ്ത്തി​ന് ത​യാ​റാ​യി നി​ന്ന നെ​ൽ​വ​യ​ലു​ക​ളാ​ണ് മു​ങ്ങി​യ​ത്.